ഗൾഫ് മേഖലയിൽ മയക്കുമരുന്ന് കടത്തിനെതിരെ സുരക്ഷാ ഏജൻസികൾ കർശന നടപടികൾ തുടരുന്നു. മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 6.179 കിലോ കഞ്ചാവാണ് കസ്റ്റംസ് വിഭാഗം അധികൃതർ പിടിച്ചെടുത്തത്.
വിമാനത്താവളത്തിലെ പരിശോധനക്കിടെ 17 പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിവസ്തുക്കൾ കണ്ടെത്തിയത്. യാത്രക്കാരന്റെ വ്യക്തിഗത ലഗേജുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവയെന്ന് ഒമാൻ കസ്റ്റംസ് വ്യക്തമാക്കി.
പിടിച്ചെടുത്ത ലഹരിവസ്തുക്കൾ തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
ഇതോടൊപ്പം, കുവൈറ്റിലും വൻ മയക്കുമരുന്ന് വേട്ട നടന്നു.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ 12 കിലോഗ്രാം മെത്ത് (ഷാബു) രാജ്യത്തേക്ക് കടത്താനുള്ള ശ്രമമാണ് പരാജയപ്പെടുത്തിയത്. സംഭവത്തിൽ രണ്ട് ഈജിപ്ഷ്യൻ പൗരന്മാരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. എക്സ്കവേറ്ററുകളിലും ട്രക്കുകളിലും ഉപയോഗിക്കുന്ന ഹൈഡ്രോളിക് സിലിണ്ടറുകൾക്കുള്ളിൽ അതിവിദഗ്ദ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്.
പിടിച്ചെടുത്ത ലഹരിവസ്തുക്കൾ അധികൃതർ കസ്റ്റഡിയിലെടുത്തു. പ്രതികളെ നിയമനടപടികൾക്കായി ബന്ധപ്പെട്ട
വകുപ്പുകൾക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു. ലഹരി കടത്ത് ശൃംഖലകൾക്കെതിരെ കർശന നടപടികൾ തുടരുമെന്നും, രാജ്യത്തിന്റെ സുരക്ഷയും സാമൂഹിക സ്ഥിരതയും സംരക്ഷിക്കാൻ സുരക്ഷാ ഏജൻസികൾ പ്രതിജ്ഞാബദ്ധമാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

