പോക്സോ കേസിൽ ഉൾപ്പെട്ട യുവാവിന്റെ പിതാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് വ്ലോഗർമാരെ **അടൂർ പൊലീസ്** അറസ്റ്റ് ചെയ്തു.
അഞ്ചൽ അഗസ്ത്യക്കോട് പൂവാനുംവിള സ്വദേശി **അഗ്നി ജുവൽ** (33), തിരുവനന്തപുരം മംഗലപുരം തോന്നയ്ക്കൽ രോഹിണിയിൽ **അനീഷ് വിജയൻ** എന്നിവരാണ് പിടിയിലായത്. സംഭവം സംബന്ധിച്ച വിവരങ്ങൾ ഇങ്ങനെ: പോക്സോ കേസിൽ അറസ്റ്റിലായ യുവാവിന്റെ ഫോണിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ പിതാവിൽ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ടത്.
ഈ ദൃശ്യങ്ങൾ ഒഴിവാക്കാൻ പണം നൽകണമെന്നായിരുന്നു ആവശ്യം. ശ്രീ വ്ലോഗ് ഉടമ **ശ്രീജിത്തും** ഭാര്യയും, പുനലൂർ-അഞ്ചൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിസ്മയ യുട്യൂബ് ചാനലിലെ **അഗ്നി ജുവൽ**, **അനീഷ് വിജയൻ**, **റഹിം** എന്നിവർ ചേർന്നാണ് ഈ ഭീഷണി മുഴക്കിയതെന്ന് പരാതിയിൽ പറയുന്നു.
പണം നൽകാൻ നിർവാഹമില്ലാത്തതിനാൽ പിതാവ് പ്രതികളുമായി ചർച്ച നടത്തുകയും 2 ലക്ഷം രൂപ നൽകാമെന്ന് സമ്മതിക്കുകയും ചെയ്തു. തുടർന്ന് പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ **അടൂർ പൊലീസ്** കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പൊലീസിന്റെ നിർദേശപ്രകാരം പണം കൈമാറാമെന്ന് പറഞ്ഞ് പ്രതികളെ കഴിഞ്ഞ വെള്ളിയാഴ്ച അടൂരിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സ്ഥലത്തെത്തിയ പ്രതികളെ പൊലീസ് തന്ത്രപൂർവം കസ്റ്റഡിയിലെടുത്തു.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

