തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്നാരോപിച്ച് സ്കൂൾ പ്രിൻസിപ്പലിനെതിരെ സ്വീകരിച്ച സസ്പെൻഷൻ നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.
ആറ്റിങ്ങൽ മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായ എസ്. ജവാദിനെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നത്.
സംഭവത്തിൽ മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ യാതൊരുവിധ പരാതിയും നൽകിയിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. പുറത്തുനിന്നു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വകുപ്പുതല നടപടി സ്വീകരിച്ചത്.
സർവീസിൽ നിന്ന് വിരമിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയായിരുന്നു അധ്യാപകനെതിരെ നടപടി ഉണ്ടായത്. ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് സസ്പെൻഷൻ ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

