വരും വർഷം ആഗോള സാമ്പത്തിക മേഖല കടുത്ത വെല്ലുവിളികളെ നേരിടുമെന്ന് വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ പുതിയ സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു. ആഗോള സമ്പദ്വ്യവസ്ഥയിൽ പ്രകടമായ തളർച്ച അനുഭവപ്പെടുമെങ്കിലും, ഇന്ത്യൻ വിപണി ഈ പ്രതിസന്ധികളെ അതിജീവിച്ച് വളർച്ച കൈവരിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
സർവേയിൽ പങ്കെടുത്ത സാമ്പത്തിക വിദഗ്ധരിൽ 94 ശതമാനം പേരും ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ മൂലം ഉണ്ടായ ഇന്ധന വിതരണത്തിലെ അനിശ്ചിതത്വം ആഗോളതലത്തിൽ പണപ്പെരുപ്പത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടുന്നു. പശ്ചിമേഷ്യൻ പ്രതിസന്ധി വർഷത്തിന്റെ രണ്ടാം പകുതി വരെ നീണ്ടുനിൽക്കുകയാണെങ്കിൽ, അത് കോവിഡ് കാലത്തിന് സമാനമായ ഗുരുതരമായ സാമ്പത്തിക ആഘാതങ്ങൾക്ക് വഴിവെച്ചേക്കാം.
അതേസമയം, ആഗോള സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുന്നുണ്ടെന്ന് 13 ശതമാനം സാമ്പത്തിക ശാസ്ത്രജ്ഞർ മാത്രമാണ് അഭിപ്രായപ്പെട്ടത്. പ്രതിസന്ധിയുടെ ആഘാതം ഗൾഫ് മേഖലയെയും വടക്കേ ആഫ്രിക്കൻ രാജ്യങ്ങളെയും ആയിരിക്കും രൂക്ഷമായി ബാധിക്കുക.
എന്നാൽ, ആഭ്യന്തര വിപണിയിലെ ആവശ്യകതയും നിക്ഷേപ സാധ്യതകളും ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ശക്തമായ പിന്തുണയേകുമെന്ന് സർവേയിൽ പരാമർശിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

