കേരളത്തിൽ അനധികൃത വാടക ഗർഭപാത്ര (സറോഗസി) മാഫിയകൾ വ്യാപകമായി പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങൾ അതീവ ഗൗരവകരമാണ്.
വാടക ഗർഭപാത്രം വഴി കുഞ്ഞിനെ ജനിപ്പിക്കാൻ സമ്മതിക്കുന്ന സ്ത്രീകൾക്ക് 6 ലക്ഷം രൂപ വാഗ്ദാനം നൽകിയാണ് ഇത്തരം സംഘങ്ങൾ വലവീശുന്നത്. സംഭവത്തിൽ ഇരയായെന്ന് കരുതപ്പെടുന്ന കോഴിക്കോട് സ്വദേശിയായ 32 കാരിയുടെ സുഹൃത്താണ് മാധ്യമങ്ങളോട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്.
തൃശ്ശൂരിൽ വെച്ച് അമ്പല ദർശനത്തിന് പോയപ്പോഴാണ് താൻ ഈ യുവതിയെ പരിചയപ്പെട്ടതെന്ന് സുഹൃത്ത് വ്യക്തമാക്കുന്നു. സാമ്പത്തിക പ്രയാസങ്ങൾ മുതലെടുത്ത് ഇത്തരം സംഘങ്ങൾ സ്ത്രീകളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
ഗർഭധാരണത്തിന് ശേഷം യുവതിയെ എറണാകുളത്തെ ഒരു ഹോസ്റ്റലിലേക്ക് മാറ്റിയതായും അവിടെ അവർ അതീവ ദുരിതത്തിലാണ് കഴിയുന്നതെന്നും സുഹൃത്ത് ആരോപിക്കുന്നു. വാടക ഗർഭധാരണവുമായി ബന്ധപ്പെട്ട
ഇടപാടുകൾ നടത്തുന്ന പ്രധാന ഏജൻസികൾ പ്രവർത്തിക്കുന്നത് എറണാകുളം കേന്ദ്രീകരിച്ചാണെന്നും യുവതി വെളിപ്പെടുത്തി. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഇത്തരം മാഫിയകൾക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

