സായാഹ്ന സമയങ്ങളിൽ കഫീൻ അടങ്ങിയ പാനീയങ്ങൾ ശീലമാക്കുന്നത് ആരോഗ്യകരമായ ഉറക്കത്തെ ദോഷകരമായി ബാധിക്കുമെന്ന് പുതിയ പഠനത്തിൽ കണ്ടെത്തൽ. രാത്രിയിലെ ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കാൻ ഇത് കാരണമാകുന്നു.
പോളണ്ടിലെ റോക്ലോ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ കണ്ടെത്തലുകൾ പുറത്തുവിട്ടത്. തലച്ചോറിന്റെ വൈദ്യുത പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്ന ഇലക്ട്രോഎൻസെഫലോഗ്രഫി (ഇഇജി) സംവിധാനം ഉപയോഗിച്ചാണ് ഉറക്കത്തിന്റെ ദൈർഘ്യവും ഉണർവിന്റെ നിമിഷങ്ങളും ഇവർ നിരീക്ഷിച്ചത്.
കാപ്പി, ചായ, കൊക്കോ, എനർജി ഡ്രിങ്കുകൾ എന്നിവയിലാണ് കഫീൻ കൂടുതലായി അടങ്ങിയിരിക്കുന്നത്. കഫീൻ ഒരു ഉത്തേജകമായി പ്രവർത്തിക്കുന്നതിനാൽ അത് തലച്ചോറിനെ കൂടുതൽ സമയം ഉണർന്നിരിക്കാൻ പ്രേരിപ്പിക്കുന്നു.
ഉറക്കത്തിന് കാരണമാകുന്ന തലച്ചോറിലെ രാസവസ്തുക്കളെ തടയുകയാണ് കഫീൻ ചെയ്യുന്നത്. സ്ലീപ് അപ്നിയയുമായി ബന്ധപ്പെട്ട
കണ്ടെത്തലുകൾ
സ്ലീപ് അപ്നിയയ്ക്ക് നേരിട്ട് കഫീൻ കാരണമാകുന്നില്ലെങ്കിലും, ഈ അവസ്ഥയുള്ളവർ അനുഭവിക്കുന്ന പ്രയാസങ്ങളെ അത് സാരമായി ബാധിക്കുന്നു. പകൽ സമയത്തെ കടുത്ത ക്ഷീണം മറികടക്കാൻ രോഗികൾ പലപ്പോഴും കഫീനെ ആശ്രയിക്കാറുണ്ട്.
എന്നിരുന്നാലും, വൈകി കഴിക്കുന്നത് ഉറക്കചക്രത്തെ താളം തെറ്റിക്കുന്നു. മിതമായ അളവിൽ കഫീൻ ഉപയോഗിക്കുന്നത് സ്ലീപ് അപ്നിയ മൂലമുണ്ടാകുന്ന ചില വൈജ്ഞാനിക കുറവുകളും മെമ്മറി പ്രശ്നങ്ങളും ലഘൂകരിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും, രാത്രിയിലെ ഉറക്കത്തെ സംബന്ധിച്ച് ഇത് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
ഉറക്കത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നവർക്കും ഇടയ്ക്കിടെ ഉറക്കത്തിൽ നിന്ന് ഉണരുന്നവർക്കും കഫീൻ വില്ലനാകുന്നുണ്ട്. മികച്ച ആരോഗ്യത്തിന് ഗാഢനിദ്ര അനിവാര്യമായതിനാൽ കഫീന്റെ ഉപയോഗത്തിൽ നിയന്ത്രണം പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

