സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ, ടി വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടികൾ ആരംഭിച്ചു.
ഇതിനായി എച്ച്ഡിഎഫ്സി ബാങ്ക് ശാഖയിലെ ലോക്കറാണ് അധികൃതർ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഈ കേസിന്റെ ഭാഗമായി നേരത്തെ തന്നെ ബാങ്ക് അക്കൗണ്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചിരുന്നു.
മരവിപ്പിച്ച ഈ അക്കൗണ്ടിൽ ഉണ്ടായിരുന്നത് ഒന്നര ലക്ഷം രൂപയാണ്. അന്വേഷണ നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് ലോക്കർ പരിശോധന നടത്തുന്നത്.
സംഭവവുമായി ബന്ധപ്പെട്ട റെയ്ഡ് വിവരങ്ങൾ കോടതിയെ ഔദ്യോഗികമായി അറിയിക്കുമെന്ന് ഇഡി വ്യക്തമാക്കിയിട്ടുണ്ട്.
കേസിൽ അന്വേഷണം കർശനമായി മുന്നോട്ട് കൊണ്ടുപോകാനാണ് ഏജൻസിയുടെ തീരുമാനം. ഇതിനിടെ, സിഎംആർഎൽ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.
അപ്പീലിൽ അന്തിമ വിധി വരാനിരിക്കെ, സിഎംആർഎൽ നൽകിയ ഹർജിയെ ശക്തമായി എതിർക്കാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

