ആലുവ-ഫോർട്ട് കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാർ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് മൂന്ന് പേരെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. അങ്കമാലി കുറുമശ്ശേരി ആലപ്പടിയിൽ താമസിക്കുന്ന എടത്തല കൊട്ടാരക്കൽ വീട്ടിൽ ജിതിൻ (35), തായിക്കാട്ടുകര പുത്തൻപീടികയിൽ വീട്ടിൽ അബ്ദുൽസദ്ദാം (32), ആലുവ ഹിൽ റോഡിൽ കണ്ടെത്തിൽ പറമ്പിൽ അൻസൺ ജോബ് (38) എന്നിവരാണ് പിടിയിലായത്.
സംഭവത്തിൽ ഉൾപ്പെട്ടവർ ആൻസായി ബസ്സിലെ ജീവനക്കാരാണ്. ബസിന്റെ സമയക്രമത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
ആലുവ-തോപ്പുംപടി റൂട്ടിൽ ഓടുന്ന അസ്ലൻ എന്ന ബസ്സിന് കുറുകെ വാഹനം നിർത്തി ബസിനുള്ളിൽ അതിക്രമിച്ച് കയറിയ പ്രതികൾ ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. കൂടാതെ, ബസ്സിലുണ്ടായിരുന്ന യാത്രക്കാരെ ബലംപ്രയോഗിച്ച് പുറത്തിറക്കി വിടുകയും ചെയ്തു.
സംഭവത്തെത്തുടർന്ന് അക്രമം നടന്ന ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. ആലുവ ഇൻസ്പെക്ടർ കെജി ഗോപകുമാർ, എസ്ഐമാരായ വന്ദന കൃഷ്ണൻ, ജോസി എം, ജോൺസൻ, സിപിഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, ഫയാസ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

