പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടന്നതെന്ന സിപിഎം നേതാക്കളുടെ ആരോപണത്തിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തി. ഇത്തരത്തിലുള്ള പ്രചാരണങ്ങൾ അങ്ങേയറ്റം അസംബന്ധമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, പരിഹാസരൂപേണയാണ് വിഷയത്തോട് പ്രതികരിച്ചത്.
മുഖ്യമന്ത്രിയുടെ വാക്കുകൾ: “എനിക്ക് മുൻപുണ്ടായിരുന്ന മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ട്. പിണറായി വിജയൻ രണ്ട് തവണ കണ്ടിട്ടുണ്ട്.
ഞാൻ ആദ്യമായാണ് മോദിയെ നേരിൽ കാണുന്നത്. ഞാൻ ഉടനെ പറഞ്ഞു, ഇ.ഡിയെ കൊണ്ട് പിണറായിയുടെ വീട് ഉടൻ റെയ്ഡ് ചെയ്യണം.
മോദി അപ്പോൾ തന്നെ ഫോൺ എടുത്ത് കുത്തി. സതീശൻ വന്നിട്ട് ആദ്യമായി ഒരു കാര്യം പറഞ്ഞിരിക്കുകയാണ്.
നാളെ രാവിലെ തന്നെ എല്ലാ സ്ഥലത്തും റെയ്ഡ് ചെയ്യണം. അപ്പോൾ ഞാൻ പറഞ്ഞു.
ഒരു സ്ഥലത്ത് പോരാ, 12 സ്ഥലത്ത് ചെയ്യണം. അങ്ങനെയാണ് 12 സ്ഥലത്ത് റെയ്ഡ് ചെയ്തത്.
ഇത് മുൻ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ മാധ്യമങ്ങളോട് പറയുകയാണ്. ഞാൻ ചിരിക്കണോ കരയണോ?” താൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് ഔദ്യോഗികമായ ആവശ്യങ്ങൾക്കാണെന്നും, ഇതിനെ ഇഡി റെയ്ഡുമായി ബന്ധിപ്പിക്കുന്നത് അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. സഖാക്കൾ ഇത്തരം തമാശകൾ പറയാൻ തുടങ്ങിയതിൽ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, കമ്മ്യൂണിസ്റ്റുകാരെക്കുറിച്ച് പണ്ടേയുള്ള ‘ബലംപിടുത്തം’ കുറഞ്ഞുവെന്നും, ഇത്തരത്തിലുള്ള അവിശ്വസനീയമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ഗൗരവകരമല്ലെന്നും കൂട്ടിച്ചേർത്തു.
പിണറായി വിജയൻ തന്നോട് ഇത്തരത്തിൽ പെരുമാറില്ലെന്നും തനിക്ക് അദ്ദേഹത്തെക്കുറിച്ച് വ്യക്തമായ ഒരു കാഴ്ചപ്പാടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

