കുവൈത്ത് സിറ്റി: രാജ്യത്തെ റോഡുകളിൽ അമിതവേഗതയിൽ വാഹനമോടിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം രംഗത്ത്. ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തി അമിതവേഗതയിൽ വാഹനമോടിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ മന്ത്രാലയം അറിയിച്ചു.
മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്സ് (X) അക്കൗണ്ട് വഴിയാണ് ഇതുസംബന്ധിച്ച വിശദാംശങ്ങൾ പങ്കുവെച്ചത്. പുതിയ നിയമനടപടികൾ മണിക്കൂറിൽ 150 കിലോമീറ്ററിലധികം വേഗതയിൽ വാഹനമോടിക്കുന്നവർക്കെതിരെയാണ് ആദ്യഘട്ട
നടപടികൾ. നിയമലംഘനം നടത്തുന്ന കുവൈത്ത് പൗരന്മാർക്ക് ട്രാഫിക് പിഴയും വാഹനങ്ങൾ കണ്ടുകെട്ടുന്നതുമുൾപ്പെടെയുള്ള ശിക്ഷകൾ ലഭിക്കും.
എന്നാൽ ഇതേ കുറ്റം ചെയ്യുന്ന പ്രവാസികൾക്ക് പിഴയും വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനും പുറമെ, രാജ്യത്തുനിന്ന് നാടുകടത്തലും നേരിടേണ്ടി വരും. കൂടുതൽ വേഗതയിൽ ശിക്ഷ കടുക്കും വാഹനത്തിന്റെ വേഗത മണിക്കൂറിൽ 170 കിലോമീറ്ററിൽ അധികമായാൽ ശിക്ഷാ നടപടികൾ കൂടുതൽ കർക്കശമാകും.
ഇത്തരം സാഹചര്യത്തിൽ കുവൈത്ത് പൗരന്മാർക്ക് പിഴയ്ക്കും വാഹനം കണ്ടുകെട്ടുന്നതിനും പുറമെ തടവുശിക്ഷയും ലഭിക്കാൻ സാധ്യതയുണ്ട്. പ്രവാസികൾ ഇത്രയും വേഗതയിൽ വാഹനം ഓടിച്ചാൽ പിഴ ചുമത്തുന്നതിനൊപ്പം അടിയന്തരമായി നാടുകടത്തുന്ന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
സുരക്ഷിതമായ ഗതാഗത അന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു ശക്തമായ മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

