സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ നടി ഡിംപിൾ റോസ് തന്റെ പുതിയ വ്ളോഗിലൂടെ വിശേഷങ്ങൾ പങ്കുവെച്ചു. ഇടവേളയ്ക്ക് ശേഷം പ്രേക്ഷകർക്ക് മുന്നിലെത്തിയ താരം, കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട
തിരക്കുകളിലായിരുന്നുവെന്ന് വ്യക്തമാക്കി. മകൻ പാച്ചുവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്കകൾ താരം പങ്കുവെച്ചു.
ഡിംപിൾ റോസ് പറയുന്നതിങ്ങനെ, “ഫുൾ തിരക്കായിരുന്നു. വീഡിയോ എടുത്തിരുന്നുവെങ്കിലും എഡിറ്റ് ചെയ്യാൻ സമയവും, സാഹചര്യവും കിട്ടിയില്ല.
പാച്ചുവിന് (മകൻ) വയ്യാണ്ടിരിക്കുകയാണെന്ന കാര്യങ്ങൾ അറിഞ്ഞെന്ന് പറഞ്ഞ് കുറേപേർ മെസേജ് അയച്ചിരുന്നു. ചെറിയ പ്രശ്നങ്ങളൊക്കെയുണ്ട്.
അതിന്റെ ടെൻഷനൊക്കെയുണ്ട് എനിക്ക്. കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും വന്നാൽ അമ്മമാർക്ക് എന്തായാലും ടെൻഷൻ കാണുമല്ലോ.” സമൂഹമാധ്യമങ്ങളിൽ ഉയർന്നുവരുന്ന അഭ്യൂഹങ്ങളെക്കുറിച്ചും താരം പ്രതികരിച്ചു.
“അതിനിടെ, ഞാൻ പ്രഗ്നന്റാണോയെന്ന് ചോദിച്ചുള്ള കമന്റുകളും കണ്ടിരുന്നു. ഇതൊക്കെ എങ്ങനെയാണ് ആളുകൾ ഗസ് ചെയ്യുന്നതെന്നാണ് എനിക്ക് കൗതുകം തോന്നിയത്.
അധികം വൈകാതെ തന്നെ എല്ലാത്തിനുമുള്ള മറുപടി തരാം. കുറേ ചോദ്യങ്ങൾ വന്നിട്ടുണ്ട്.
അതെല്ലാം ചേർത്തൊരു ക്യുആൻഡ്എ ചെയ്യാമെന്ന് വിചാരിച്ചു.” പാച്ചുവിന്റെ വിദ്യാഭ്യാസത്തെക്കുറിച്ച് താരം കൂട്ടിച്ചേർത്തു: “പാച്ചുവിന്റെ അഡ്മിഷനുമായി ബന്ധപ്പെട്ട് ഒരുപാട് കൺഫ്യൂഷൻസുണ്ടായിരുന്നു. എവിടെ ചേർക്കണം എന്നൊക്കെയുള്ളത്.
നമ്മുടെ ആഗ്രഹങ്ങളും, ഇഷ്ടങ്ങളുമല്ല ചില ടൈമിൽ നടക്കുന്നത്. മറ്റൊരു ഓപ്ഷനുമില്ലാത്ത അവസ്ഥയായിരുന്നു.
അതിലേക്കാണ് ഒടുവിലായി എത്തിയത്.” ഭാവിയെക്കുറിച്ചുള്ള തന്റെ നിലപാടും ഡിംപിൾ റോസ് വ്യക്തമാക്കി. “പാച്ചു സ്കൂളിലൊക്കെ പോയിത്തുടങ്ങിയാൽ എനിക്ക് ഇഷ്ടം പോലെ സമയം കിട്ടും.
പഴയത് പോലെ വീഡിയോയുമായി സജീവമാവണമെന്നാണ് ആഗ്രഹം. ക്വാളിറ്റി കണ്ടന്റ് ഇടണമെന്നാണ് എന്റെ ആഗ്രഹം.
നെഗറ്റിവിറ്റി പറയാനോ, എനിക്കിഷ്ടമില്ലാത്ത കാര്യം നിങ്ങളെ കാണിക്കാനോ താല്പര്യമില്ല. അതുകൊണ്ടാണ് ഇടാൻ വേണ്ടി മാത്രമായി വീഡിയോ ചെയ്യാത്തത്.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

