മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവുണ്ടായതായി പരാതി. കാല് വേദനയെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയായ വയോധികയുടെ കാലിലെ ഞരമ്പുകൾ മുറിച്ചുമാറ്റിയതാണ് ഗുരുതര വീഴ്ചയ്ക്ക് കാരണമായത്.
സംഭവത്തിൽ നിലമ്പൂർ ചുങ്കത്തറ സ്വദേശിനിയായ പാർവതി (73) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. മെയ് 12-നാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ച് പാർവതിയുടെ കാലിൽ ശസ്ത്രക്രിയ നടന്നത്.
നടന്ന് ആശുപത്രിയിൽ എത്തിയ രോഗിക്ക് ശസ്ത്രക്രിയയ്ക്ക് പിന്നാലെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. ശസ്ത്രക്രിയയ്ക്കിടെ സംഭവിച്ച പിഴവ് മൂലം കാല് മുറിച്ചുമാറ്റേണ്ടി വരുമെന്ന ആശങ്കയിലാണ് ബന്ധുക്കൾ.
വൈകിട്ടോടെ കൂടെയുണ്ടായിരുന്ന ബന്ധുക്കൾക്ക് രോഗിയുടെ സർജറി സംബന്ധിച്ച വിവരങ്ങൾ ലഭ്യമായതോടെയാണ് ചികിത്സയിലെ അനാസ്ഥ പുറത്തറിഞ്ഞത്. നിലവിൽ ഗുരുതരാവസ്ഥയിൽ ചികിത്സ തുടരുന്ന പാർവതിയുടെ നില അതീവ ഗൗരവകരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

