അർജുൻ സർജ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് സുഭാഷ് കെ രാജ് സംവിധാനം ചെയ്ത ബ്ലാസ്റ്റ് എന്ന ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യതയോടെ മുന്നേറുന്നു. ആഗോളതലത്തിൽ റിലീസ് ചെയ്ത ചിത്രം തീയേറ്ററുകളിൽ മികച്ച പ്രതികരണമാണ് കൈവരിക്കുന്നത്.
കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള ഈ ചലച്ചിത്രത്തിൽ പ്രീതി മുകുന്ദൻ, അഭിരാമി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അർജുൻ സർജ, പ്രീതി മുകുന്ദൻ, അഭിരാമി എന്നിവരുടെ പ്രകടനങ്ങളാണ് സിനിമയുടെ പ്രധാന ആകർഷണമായി പ്രേക്ഷകർ വിലയിരുത്തുന്നത്.
ഒരു കരാട്ടെ മാസ്റ്ററുടെയും കുടുംബത്തിന്റെയും ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ചില വ്യക്തികളും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. രവി ബസ്റൂർ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്.
സാൿനിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, റിലീസ് ചെയ്ത ആദ്യ ദിനം തന്നെ 1 കോടിയോളം രൂപ ചിത്രം കളക്ഷൻ നേടിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കളക്ഷനിൽ കൂടുതൽ വർധനവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അർജുൻ ചിദംബരം, ദിലീപൻ, ബാല ഹസൻ, ജോൺ കോക്കൻ, രമേശ് നാരായണൻ, പവൻ, വിവേക് പ്രസന്ന, വിനോദ് സാഗർ എന്നിവരാണ് ചിത്രത്തിലെ മറ്റ് ശ്രദ്ധേയ താരങ്ങൾ. എജിഎസ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
അരുൺ രാധാകൃഷ്ണൻ ഛായാഗ്രഹണവും പ്രദീപ് രാഘവ് എഡിറ്റിംഗും നിർവഹിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

