കേരളത്തിൽ ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ജില്ലകളിലാണ് മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളത്.
ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് നിലവിൽ ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.
അലർട്ട് പ്രഖ്യാപിക്കാത്ത ജില്ലകളിലും നേരിയതോ ഇടത്തരമോ ആയ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും നിലനിൽക്കുന്ന ചക്രവാതചുഴികളുടെ സ്വാധീനമാണ് മഴ ശക്തമാകാൻ കാരണം.
ഇതിനു പുറമെ പടിഞ്ഞാറൻ കാറ്റിന്റെ സാന്നിധ്യവും അന്തരീക്ഷത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
കടലാക്രമണത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് തീരദേശവാസികളും മത്സ്യതൊഴിലാളികളും പ്രത്യേക ശ്രദ്ധ പുലർത്തണം. അതേസമയം, കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിലവിൽ വിലക്കില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

