വയനാട് ജില്ലയിലെ വനമേഖലകളോട് ചേർന്നുകിടക്കുന്ന ഗ്രാമങ്ങളിൽ വന്യജീവി ആക്രമണം രൂക്ഷമാകുന്നു. ചക്കയും മാങ്ങയും വിളയുന്ന കാലങ്ങളിൽ ഭക്ഷണം തേടി കാട്ടാനകൾ കൂട്ടത്തോടെ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് പതിവായിരിക്കുകയാണ്.
പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ തുടരുന്ന ഈ വന്യജീവി ശല്യം കാടോരവാസികൾക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. വയനാട്ടിൽ മാത്രം കാട്ടാനകളുടെ ആക്രമണത്തിൽ 17 പേർക്ക് ഇതിനകം ജീവൻ നഷ്ടമായിട്ടുണ്ട്.
കാട്ടാന ആക്രമണങ്ങളുടെ നാൾവഴികൾ
സമീപകാലത്തായി ഉണ്ടായ ദാരുണമായ സംഭവങ്ങൾ കണക്കിലെടുക്കുമ്പോൾ വയനാട്ടിലെ സാഹചര്യം അതീവ ഗുരുതരമാണ്. 2026-ൽ ഇതുവരെ രണ്ട് പേർ കൊല്ലപ്പെട്ടു.
മാർച്ച് 4-ന് സുൽത്താൻബത്തേരി വടക്കനാട് പച്ചാടി കദങ്ങത്ത് നടുവീട്ടിൽ രജീവ് (37), മെയ് 26-ന് മേപ്പാടി പൂത്തുമല കാശ്മീർ സ്വദേശിനി കുരിശിങ്കൽ ജെസി (45) എന്നിവരാണ് ഈ വർഷം കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. 2025-ൽ മേപ്പാടി പഞ്ചായത്ത് പരിധിയിലടക്കം അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു:
ജനുവരി 8-ന് കുട്ട
സ്വദേശി വിഷ്ണു (22), ഫെബ്രുവരി 11-ന് നൂൽപ്പുഴ കാപ്പാട് ഊരിലെ മാനു (45), ഫെബ്രുവരി 13-ന് മേപ്പാടി അട്ടമല എറാട്ടുകുണ്ട് ബാലകൃഷ്ണൻ (27), ഏപ്രിൽ 24-ന് മേപ്പാടി എരുമക്കൊല്ലി പൂളക്കുണ്ട് ഊരിലെ അറുമുഖൻ (66), ഡിസംബർ 25-ന് മാനന്തവാടി ചെറുമാത്തൂർ ഊരിലെ പാല (62). 2024-ൽ ജനുവരി 10-ന് പടമന സ്വദേശി അജീഷ് (47), ജനുവരി 31-ന് തിരുനെല്ലി തോൽപെട്ടി ബാർഗിരി എസ്റ്റേറ്റിലെ ലക്ഷ്മണൻ (50), ഫെബ്രുവരി 16-ന് പാക്കം സ്വദേശി പോൾ (55), മാർച്ച് 28-ന് പരപ്പൻപാറയിൽ മിനി (35), ജൂലൈ 16-ന് കല്ലൂർ കല്ലുമുക്ക് രാജു (49) എന്നിവർ കൊല്ലപ്പെട്ടു.
2023-ൽ ബോളൻ, ചെറിയ സോമൻ (53), തങ്കച്ചൻ (47), കുള്ളൻ (52), കുഞ്ഞവറാൻ മുസ്ല്യാർ (58) എന്നിവരും കാട്ടാന ആക്രമണത്തിൽ മരണപ്പെട്ടു. വയനാടിനോട് ചേർന്നുകിടക്കുന്ന തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലും ഇത്തരത്തിൽ കാട്ടാന ആക്രമണം വർധിക്കുകയാണ്.
കടുവ ആക്രമണങ്ങളും ആശങ്കയായി
കാട്ടാനകൾക്ക് പുറമെ കടുവകളുടെ ആക്രമണവും വയനാട്ടിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 2015 മുതൽ 2026 വരെയുള്ള കാലയളവിൽ ഒമ്പത് പേരാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഭാസ്ക്കരൻ (2015), ബാബുരാജ് (2015), ബസവ (2015), ജഡയൻ (2019), ശിവകുമാർ (2020), തോമസ് (2023), പ്രജീഷ് (2023), രാധ (2025), കൂമൻ (2025) എന്നിവരാണ് കടുവയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായവർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

