സിബിഎസ്ഇയുടെ പുതിയ ഓൺ-സ്ക്രീൻ മാർക്കിങ് (ഒഎസ്എം) സംവിധാനത്തിൽ സാങ്കേതിക തകരാറുകൾ ഉണ്ടായെന്ന ആക്ഷേപങ്ങൾ ശക്തമാകുന്നതിനിടെ പ്രതികരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രംഗത്തെത്തി. വിഷയത്തിന്റെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായും, അടിയന്തരമായി ഇതിനൊരു പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
“പ്രശ്നത്തിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. ഇതിനൊരു പരിഹാരം കണ്ടെത്തും.
അത് ശരിയാക്കും. ഞങ്ങളെല്ലാവരും ആ വിഷയത്തിന്റെ പുറകേയാണ്” എന്ന് ധർമേന്ദ്ര പ്രധാൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഓൺ-സ്ക്രീൻ മാർക്കിങ് സംവിധാനം അന്താരാഷ്ട്ര നിലവാരത്തിലുള്ളതാണെന്നും ആഗോളതലത്തിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ രീതി പിന്തുടരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാർഥികൾക്ക് ഗുണകരമാകുന്ന രീതിയിലാണ് ഈ സംവിധാനം വിഭാവനം ചെയ്തിരിക്കുന്നത്.
ഒഎസ്എം സംവിധാനത്തിൽ എന്തെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും, അവരെ വെറുതെ വിടില്ലെന്നും മന്ത്രി ഉറപ്പുനൽകി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച വിമർശനങ്ങളോടും മന്ത്രി പ്രതികരിച്ചു.
വിദ്യാർഥികളുടെ ആശങ്കകൾക്കാണ് സർക്കാർ ഇപ്പോൾ മുൻഗണന നൽകുന്നതെന്നും, ഇത്തരം വിഷയങ്ങളിൽ രാഷ്ട്രീയം പിന്നീട് ചർച്ച ചെയ്യാമെന്നും ധർമേന്ദ്ര പ്രധാൻ കൂട്ടിച്ചേർത്തു. വിദ്യാർഥികൾക്ക് മാനസിക പ്രയാസം ഉണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നതിനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
2026 മെയ് 28-നാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

