മുൻ നടിയും മോഡലുമായ ട്വിഷ ശർമയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകളിൽ നിർണ്ണായക വഴിത്തിരിവ്.
സംഭവത്തിൽ മരുമകളുടെ ഭർതൃമാതാവിനെ സിബിഐ അറസ്റ്റ് ചെയ്തു. നീണ്ട
മണിക്കൂറുകൾ നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അന്വേഷണ സംഘം ഇത്തരമൊരു നടപടിയിലേക്ക് കടന്നത്. ഇന്ന് രാവിലെ 10.30 ഓടെയാണ് മുൻ ജഡ്ജിയും ട്വിഷ ശർമയുടെ ഭർതൃമാതാവുമായ ഗിരിബാല സിങ്ങിൻ്റെ വസതിയിൽ സിബിഐ ഉദ്യോഗസ്ഥർ എത്തിയത്.
തുടർന്ന് ഇവർക്കെതിരായ ചോദ്യം ചെയ്യൽ നടപടികൾ ആരംഭിച്ചു. ചോദ്യം ചെയ്യൽ പുരോഗമിക്കുന്നതിനിടെ തന്നെ അന്വേഷണ സംഘം വീടിൻ്റെ അകത്തളങ്ങളിൽ വ്യാപകമായ പരിശോധന നടത്തി.
ഹൈ ഇൻ്റൻസിറ്റി 3D ക്യാമറകളുടെ സഹായത്തോടെ നടത്തിയ ഫോറൻസിക് പരിശോധനയിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ട്വിഷ ശർമ തൂങ്ങി മരിച്ച സംഭവത്തിൽ ഉൾപ്പെടെ വിശദമായ പരിശോധനയാണ് ഉദ്യോഗസ്ഥർ നടത്തിയത്.

