കോയമ്പത്തൂർ– പത്തനാപുരം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസിയുടെ പുതിയ എസി പ്രീമിയം ബസ് കഴിഞ്ഞ മൂന്ന് ദിവസമായി മൈലപ്ര ജംക്ഷനിൽ നിർത്തിയിട്ടിരിക്കുന്നു. സാങ്കേതിക തകരാറിനെത്തുടർന്നാണ് ബസ് യാത്ര പാതിവഴിയിൽ മുടങ്ങിയത്.
ബസിന്റെ മുൻവശത്തെ ചക്രത്തിന്റെ ബെയറിങ് തകരാറിലായതാണ് പ്രധാന പ്രശ്നം. പെട്ടെന്ന് പരിഹരിക്കാവുന്ന തകരാറാണെങ്കിലും മൂന്ന് ദിവസമായിട്ടും ബസ് സർവീസ് പുനരാരംഭിക്കാൻ സാധിച്ചിട്ടില്ല.
വാറന്റി കാലാവധിയിലുള്ള പുതിയ ബസായതിനാൽ കമ്പനിയുടെ അംഗീകൃത വർക്ഷോപ്പിലെ ജീവനക്കാർ എത്തി പരിശോധിച്ചാൽ മാത്രമേ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ സാധിക്കൂ എന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. കമ്പനി പ്രതിനിധികളുടെ സേവനം വൈകുന്നതാണ് ബസ് അറ്റകുറ്റപ്പണി നടത്തി സർവീസിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിൽ തടസ്സമായി നിൽക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

