തിരുവനന്തപുരം ജില്ലയിലെ വെമ്പായത്ത് പ്രവർത്തിക്കുന്ന ഹാപ്പിലാൻഡ് അമ്യൂസ്മെന്റ് പാർക്കിൽ ഉണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. റൈഡിന്റെ വെൽഡിങ് ഭാഗം ഇളകി താഴേക്ക് പതിക്കുകയായിരുന്നു.
അപകടം നടന്ന സമയത്ത് ഏകദേശം പതിനഞ്ചോളം പേർ ഈ റൈഡിൽ ഉണ്ടായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
നാഗർകോവിൽ സ്വദേശികളായ ഒരേ കുടുംബത്തിലെ അഞ്ച് പേർക്കാണ് അപകടം സംഭവിച്ചത്. ഇതിൽ നാല് പേരെ സ്വകാര്യ ആശുപത്രിയിലും ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മാലിനി (49), ശ്യാം ഡാനിയേൽ (14), റോസ് (16), മനോരതി (54), സീമണി (49) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിക്കൊണ്ടിരിക്കുന്നു.
വിവരമറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നേരത്തെ, കഴിഞ്ഞ മാസം ഇതേ അമ്യൂസ്മെന്റ് പാർക്കിലെ കുളത്തിൽ വീണ് കുട്ടി മരിച്ച സംഭവം നടന്നിരുന്നു.
അന്ന് സുരക്ഷാ പരിശോധനകൾ കർശനമാക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നെങ്കിലും വീണ്ടും അപകടം ഉണ്ടായത് ആശങ്ക സൃഷ്ടിക്കുന്നു. മേയ് 28, 2026 വൈകിട്ടാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

