കൂനൂർ സിംസ് പാർക്കിൽ നടക്കുന്ന 66-മത്തെ പഴംമേളയ്ക്ക് ഔദ്യോഗിക തുടക്കമായി. നീലഗിരി സമ്മർ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അവസാനത്തെ മേളയാണിത്.
ഇത്തവണത്തെ മേളയിൽ സന്ദർശകരുടെ ശ്രദ്ധയാകർഷിക്കുന്നത് പഴങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച ദിനോസറുകളുടെ രൂപങ്ങളാണ്. പ്രധാന ആകർഷണമായി ഒരു ടൺ ഈന്തപ്പഴം ഉപയോഗിച്ച് നിർമ്മിച്ച ദിനോസറിന്റെ രൂപം സജ്ജീകരിച്ചിട്ടുണ്ട്.
ഇതിനുപുറമെ, 4.5 ടൺ വിവിധ ഇനം പഴങ്ങൾ കൊണ്ട് നിർമ്മിച്ച മുട്ട വിരിഞ്ഞു പുറത്തുവരുന്ന ദിനോസർ കുഞ്ഞുങ്ങൾ, സസ്യഭുക്കായ ദിനോസർ, രാക്ഷസപക്ഷി എന്നിവയുടെ ശിൽപങ്ങളും മേളയ്ക്ക് മാറ്റുകൂട്ടുന്നു.
കോയമ്പത്തൂർ, ധർമപുരി, ഈറോഡ്, കരൂർ, കൃഷ്ണഗിരി, തിരുവണ്ണാമല, വിഴുപുരം, തെങ്കാശി എന്നീ ജില്ലകളിലെ ഹോർട്ടികൾചർ വിഭാഗങ്ങൾ ഒരുക്കിയ വിവിധ ശിൽപങ്ങളും പ്രദർശനത്തിലുണ്ട്. മേളയോടനുബന്ധിച്ച് പാർക്കിലെ അരങ്ങിൽ വൈവിധ്യമാർന്ന കലാപരിപാടികളും ക്രമീകരിച്ചിട്ടുണ്ട്.
ശനിയാഴ്ച പഴംമേള സമാപിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

