മഹാരാഷ്ട്രയിലെ മുംബൈക്കടുത്തുള്ള മണ്ഡപ് പ്രദേശത്ത് പതിനേഴ് വയസുകാരൻ സുഹൃത്തിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചതായി റിപ്പോർട്ട്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രോഹിത് സഞ്ജയ് (24) ചികിത്സയിലാണ്.
ഇയാളുടെ തലയിലും കഴുത്തിലുമാണ് കുത്തേറ്റത്. തന്റെ അമ്മയ്ക്ക് സുഹൃത്തായ രോഹിത് സഞ്ജയ് സ്ഥിരമായി സന്ദേശങ്ങൾ അയക്കുകയും ചാറ്റ് ചെയ്യുകയും ചെയ്തിരുന്നതായി പതിനേഴുകാരൻ സംശയിച്ചിരുന്നു.
ഈ വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്. എന്നാൽ, താൻ അമ്മയുമായി സംസാരിച്ചിരുന്നത് വെറും തെറ്റിദ്ധാരണ മാത്രമാണെന്ന് രോഹിത് സഞ്ജയ് മൊഴി നൽകിയതായി പോലീസ് അറിയിച്ചു.
സംഭവത്തിൽ കഞ്ജുമാർഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണം നടത്തിയ കൗമാരക്കാരനെതിരെ വധശ്രമക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

