ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏതെങ്കിലും ഒരു രാജ്യത്തിന്റെ മാത്രം അധികാരപരിധിയിൽ വരുന്നതല്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. തന്ത്രപ്രധാനമായ ഈ ജലപാതയുടെ സുരക്ഷയും ലഭ്യതയും ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനുമായി നടക്കുന്ന ചർച്ചകൾക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അന്താരാഷ്ട്ര ജലപാതയായ ഹോർമുസ് എല്ലാ രാജ്യങ്ങൾക്കും തുല്യമായി ഉപയോഗിക്കാൻ അവകാശമുള്ളതാണെന്നും, ഇതിൽ ആരുടെയും ഏകപക്ഷീയമായ നിയന്ത്രണം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മേഖലയിൽ അമേരിക്കൻ നിരീക്ഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഇതേ വിഷയത്തിൽ ഒമാന് നേരെയും ഡോണൾഡ് ട്രംപ് രൂക്ഷമായ വിമർശനം ഉന്നയിച്ചു. “ഹോർമുസ് കടലിടുക്ക് എല്ലാ രാജ്യങ്ങൾക്കുമായി തുറന്നു കിടക്കണം.
ഏതെങ്കിലും ഒരു രാജ്യം നിയന്ത്രിക്കേണ്ട ഒന്നല്ല ഹോർമുസ്.
രാജ്യാന്തര ജലപാതയാണിത്. ഞങ്ങളതിൽ നിരീക്ഷണം നടത്തും.
പക്ഷേ ആരും അത് നിയന്ത്രിക്കാൻ പോകുന്നില്ല” – അദ്ദേഹം പറഞ്ഞു. ഒമാൻ ഈ വിഷയത്തിൽ അന്താരാഷ്ട്ര മര്യാദകൾ പാലിച്ച് മുന്നോട്ടുപോകണമെന്നും അല്ലാത്തപക്ഷം കർശന നടപടികൾ നേരിടേണ്ടി വരുമെന്നും പ്രസിഡന്റ് താക്കീത് നൽകി.
“ഒമാന് ഇതിന്റെ നിയന്ത്രണം വേണം. എന്നാൽ ആർക്കും അത് നൽകില്ല.
രാജ്യാന്തര ജലപാതയാണ്. ഒമാൻ മറ്റെല്ലാവരെയും പോലെ പെരുമാറണം.
അല്ലെങ്കിൽ ഒമാനെ തകർക്കേണ്ടി വരും” – എന്ന് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

