സുപ്രീംകോടതി ജഡ്ജിമാരായി നാലുപേരെ നിയമിക്കുന്നതിനായി കൊളീജിയം കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്തു. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകയായ വി മോഹന ഉൾപ്പെടെയുള്ളവരുടെ പേരുകളാണ് പട്ടികയിലുള്ളത്.
പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശീൽ നാഗു, ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ചന്ദ്രശേഖർ, ജമ്മു കശ്മീർ ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരുൺ പാൽ എന്നിവരാണ് പട്ടികയിലുള്ള മറ്റ് പ്രമുഖർ. അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സുപ്രീംകോടതിയിലേക്ക് ഒരു വനിതയെ ജഡ്ജിയായി നിയമിക്കാൻ കൊളീജിയം ശുപാർശ നൽകുന്നത് എന്നത് ശ്രദ്ധേയമാണ്.
നിലവിൽ ജസ്റ്റിസ് ബി.വി. നാഗരത്ന മാത്രമാണ് സുപ്രീം കോടതിയിലുള്ള ഏക വനിതാ ജഡ്ജി.
2021 ഓഗസ്റ്റിനുശേഷം, സുപ്രീം കോടതിയിലേക്ക് ഒരു വനിതയെയും നിയമിച്ചിട്ടില്ല. നിലവിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 38 ജഡ്ജിമാർ വരെയാകാൻ സുപ്രീംകോടതി തീരുമാനിച്ചിരുന്നു.
നിലവിൽ 32 ജഡ്ജിമാരാണ് സേവനമനുഷ്ഠിക്കുന്നത്. വരുന്ന ജൂണിൽ ജസ്റ്റിസ് ജെ കെ മഹേശ്വരി, ജസ്റ്റിസ് പങ്കജ് മിത്തൽ എന്നിവർ വിരമിക്കുന്നതോടെ രണ്ട് ഒഴിവുകൾ കൂടി കോടതിയിൽ ഉണ്ടാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

