മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംക്ഷനിലുള്ള വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ പരിശോധനയിൽ നിർണ്ണായക രേഖകൾ കണ്ടെത്തിയതായി റിപ്പോർട്ട്. വിവിധ ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ ഉൾപ്പെടെയുള്ള സാമ്പത്തിക രേഖകൾ പരിശോധനയിൽ പിടിച്ചെടുത്തതായാണ് ഇ.ഡിയുടെ ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നത്.
എക്സാലോജിക് – സിഎംആർഎൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ഈ നടപടി.
പിടിച്ചെടുത്ത രേഖകൾ വിശദമായ പരിശോധനയ്ക്കും വിശകലനത്തിനും വിധേയമാക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. അന്വേഷണ പശ്ചാത്തലം
കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന കമ്പനിയിൽ 2019 ജനുവരിയിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ ഏകദേശം 130 കോടി രൂപയുടെ വ്യാജ ചെലവുകൾ കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) കേസിൽ അന്വേഷണം ആരംഭിച്ചിരുന്നു. ഈ വ്യാജ ചെലവുകളിൽ ഒന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് നൽകിയ തുകയുമായി ബന്ധപ്പെട്ടതാണെന്ന് ഇ.ഡി ചൂണ്ടിക്കാട്ടുന്നു.
നേരത്തെ നടത്തിയ അന്വേഷണത്തിൽ സിഎംആർഎൽ മാനേജ്മെന്റും വീണ വിജയനും ചേർന്ന് നിയമവിരുദ്ധമായി പണം കൈപ്പറ്റിയതായി കണ്ടെത്തിയതായും വാർത്താക്കുറിപ്പിൽ പരാമർശിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

