തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യമായ നിധിശേഖരത്തില്‍ നിന്നും വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടമായതായി ഔദ്യോഗിക റിപ്പോര്‍ട്ട്. ക്ഷേത്ര ശ്രീകോവിലിനുള്ളില്‍ സൂക്ഷിച്ചിരുന്ന വജ്രാഭരണമായ ‘വൈര നാമ’ കാണാനില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു.
ഭക്തര്‍ വഴിപാടായി സമര്‍പ്പിച്ച സ്വര്‍ണശേഖരത്തില്‍ നിന്നും 78 ഗ്രാം കുറവുണ്ടായതായും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോയ സ്വര്‍ണവിളക്ക് തിരികെ എത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
സംസ്ഥാന പൊലീസ് മേധാവിക്ക് വേണ്ടി എഡിജിപി എസ്. ശ്രീജിത്ത് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ ഉള്ളത്.
2026 മെയ് 15-നാണ് ഈ സുപ്രധാന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇന്റലിജൻസ് വിഭാഗം എഡിജിപി കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങള്‍ ആഭ്യന്തര വകുപ്പിനെ അറിയിച്ചിരിക്കുന്നത്.
ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളിലും സൂക്ഷിപ്പിലും ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന സൂചനയാണ് പുറത്തുവരുന്ന ഈ റിപ്പോര്‍ട്ട് നല്‍കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

