ഗൂഗിൾ ആപ്പിന്റെ ഇന്റർഫേസിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരാനുള്ള തയാറെടുപ്പിലാണ് അധികൃതർ. നേരത്തെ അവതരിപ്പിച്ച ‘Images’ ടാബിന് സമാനമായി, ഉപയോക്താക്കൾക്ക് വീഡിയോകൾ എളുപ്പത്തിൽ ആക്സസ് ചെയ്യുന്നതിനായി ഒരു പുതിയ വീഡിയോ ടാബ് കൂടി ആപ്പിൽ ഉൾപ്പെടുത്താനാണ് നീക്കം.
Android Authority ആണ് ഈ പുതിയ മാറ്റം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. നിലവിൽ പൊതുജനങ്ങൾക്കായി ഈ സേവനം ലഭ്യമായിട്ടില്ലെങ്കിലും, ആപ്പിന്റെ പരീക്ഷണ ഘട്ടത്തിൽ ഇതിന്റെ ലേഔട്ട് വ്യക്തമായിട്ടുണ്ട്.
ഭാവിയിൽ ഇത് ഔദ്യോഗികമായി പുറത്തിറങ്ങുമ്പോൾ ആപ്പിന്റെ താഴത്തെ ബാറിൽ (Bottom bar) ‘Home’, ‘Search’, ‘Activity’ എന്നിവയ്ക്കൊപ്പം പുതിയ ടാബും ദൃശ്യമാകും. നിലവിൽ ഈ ഐക്കൺ മാനുവലായി പ്രവർത്തനക്ഷമമാക്കാൻ സാധിക്കുമെങ്കിലും, ഇതിൽ ടാപ്പ് ചെയ്യുമ്പോൾ യാതൊരുവിധ പ്രതികരണവും ലഭിക്കുന്നില്ല.
ഫീച്ചറിന്റെ ബാക്കെൻഡ് പ്രവർത്തനങ്ങൾ പൂർത്തിയായിട്ടില്ലാത്തതാണ് ഇതിന് കാരണമെന്ന് കരുതപ്പെടുന്നു. ഈ ടാബിൽ ഉൾപ്പെടുത്താൻ പോകുന്ന വീഡിയോ ഉള്ളടക്കത്തിന്റെ വ്യാപ്തി സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ല.
എങ്കിലും, യൂട്യൂബ് ഷോർട്ട്സ്, മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, സ്ട്രീമിംഗ് സൈറ്റുകൾ എന്നിവയിൽ നിന്നുള്ള പ്രസക്തമായ വീഡിയോകൾ ഇതിൽ ഇടംപിടിക്കാനാണ് സാധ്യത. ‘Images’ ടാബിന് സമാനമായ പ്രവർത്തനരീതിയായിരിക്കും ഇതിനും ഉണ്ടാവുക.
വീഡിയോകൾ തിരയാൻ പ്രത്യേക സെർച്ച് ബാറും, ഫിൽട്ടർ ചെയ്യാനുള്ള സംവിധാനങ്ങളും ഇതിൽ ലഭ്യമായേക്കും. ശേഖരിച്ച വീഡിയോകൾ സേവ് ചെയ്തു വെക്കാനുള്ള സൗകര്യവും ഇതിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ ഫീച്ചർ എപ്പോൾ മുതൽ ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

