ചെറുപുഷ്പസഭയുടെ (സിഎസ്ടി ഫാദേഴ്സ്) മുന്‍ സുപ്പീരിയര്‍ ജനറലും, സെന്റ് തോമസ് പ്രൊവിന്‍സിന്റെ പ്രഥമ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറുമായിരുന്ന ഫാ. ജോസഫ് ചാത്തനാട്ട് സിഎസ്ടി (82) അന്തരിച്ചു.
ജീവിതരേഖയും സേവനങ്ങളും
പാലാ രൂപതയിലെ അല്ഫോന്സഗിരി ഇടവകാംഗമായ അദ്ദേഹം പരേതരായ ജോസഫ്-റോസ ദമ്പതികളുടെ മകനാണ്. 1972 ഡിസംബര്‍ 18-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം, പഞ്ചാബിലെ മിഷന് പ്രവര്‍ത്തനങ്ങളിലൂടെയാണ് തന്റെ കര്‍മ്മപഥം ആരംഭിച്ചത്.
1974-ല്‍ കേരളത്തിലേക്ക് മടങ്ങിയെത്തിയ ശേഷം സഭയുടെ വൊക്കേഷന്‍ പ്രൊമോഷന് ഡയറക്ടറായി സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് സെമിനാരി റെക്ടര്‍, വിക്കര്‍ ജനറല്‍, വിക്കര്‍ പ്രൊവിന്‍ഷ്യല്‍ എന്നീ നിലകളിലും വിവിധ ആശ്രമങ്ങളുടെ സുപ്പീരിയറായും അദ്ദേഹം ദീർഘകാലം പ്രവര്‍ത്തിച്ചു.
കോട്ടൂര്‍ സെന്റ് തോമസ് ആശ്രമത്തിന്റെ സുപ്പീരിയറായും ഇടവക വികാരിയായും പ്രവര്‍ത്തിച്ച അദ്ദേഹം, 2024 മുതല്‍ ചെറുപുഴ നവജ്യോതി ആശ്രമത്തിന്റെ സുപ്പീരിയറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. സഹോദരങ്ങള്‍: പരേതരായ ജോസഫ്, കുര്യാക്കോസ്.
അന്തിമ ശുശ്രൂഷാ ക്രമങ്ങൾ
ഭൗതിക ശരീരം ബുധനാഴ്ച (27) രാവിലെ 11 വരെ ചെലവൂര്‍ സെന്റ് തോമസ് പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ചെറുപുഴ നവജ്യോതി ആശ്രമത്തിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം, വൈകുന്നേരം മൂന്നുമുതല്‍ ഏഴുവരെ അവിടെ പൊതുദര്‍ശനത്തിന് വെക്കും.
രാത്രി എട്ടുമണിയോടെ കോട്ടൂര്‍ സെന്റ് തോമസ് ആശ്രമത്തിലേക്ക് എത്തിക്കും. 28-ന് രാവിലെ 10-ന് കോട്ടൂര്‍ സെന്റ് തോമസ് ഇടവക ദേവലയത്തിലാണ് സംസ്കാര ശുശ്രൂഷകള്‍ നടക്കുക.

