തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പെരുമ്പാവൂര്‍ മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ കോടതി വെറുതേവിട്ടു. കേസിലെ പരാതിക്കാരിയായ യുവതി തനിക്കെതിരെ പീഡനം നടന്നിട്ടില്ലെന്ന് കഴിഞ്ഞ ദിവസം കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
ഈ സാഹചര്യത്തിലാണ് നെയ്യാറ്റിൻകര കോടതി പ്രതിക്കെതിരായ തുടര്‍നടപടികള്‍ ഒഴിവാക്കിയത്. കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കൊപ്പം പ്രതിപ്പട്ടികയിലുണ്ടായിരുന്ന റനീഷ, സിപ്പി നൂറുദ്ദീന്‍ എന്നിവര്‍ക്കെതിരായ നടപടികളും കോടതി ഒഴിവാക്കിയിട്ടുണ്ട്.
പശ്ചാത്തലം
എല്‍ദോസ് കുന്നപ്പിള്ളി പെരുമ്പാവൂര്‍ എംഎല്‍എ ആയിരുന്ന കാലയളവില്‍, 2022-ല്‍ തന്നെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. കോവളം ഗസ്റ്റ് ഹൗസ്, പെരുമ്പാവൂരിലെ എംഎല്‍എയുടെ വസതി, സുഹൃത്തിന്റെ ഫ്ലാറ്റ് എന്നിവിടങ്ങളില്‍ വെച്ച് പീഡനം നടന്നുവെന്നായിരുന്നു കേസ്.
ഈ കേസിലെ നിയമനടപടികള്‍ നിലനിന്നിരുന്നതിനാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പെരുമ്പാവൂരില്‍ കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചിരുന്നു. വിധിയുമായി ബന്ധപ്പെട്ട് എല്‍ദോസ് കുന്നപ്പിള്ളിയുടെ ആദ്യ പ്രതികരണം ഇങ്ങനെ: “നിരപരാധിത്വം തെളിയുമെന്ന് ഉത്തമ ബോധ്യമുണ്ടായിരുന്നുവെന്നാണ് എല്‍ദോസിന്റെ ആദ്യ പ്രതികരണം.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

