സംസ്ഥാനത്തെ രണ്ടാംവർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പൊതുപരീക്ഷകളുടെ ഫലപ്രഖ്യാപനം പൂർത്തിയായ പശ്ചാത്തലത്തിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ആശംസകൾ നേർന്നു.
തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം വിദ്യാർത്ഥികളുടെ നേട്ടത്തിൽ സന്തോഷം പങ്കുവെച്ചത്. വിദ്യാർത്ഥികളുടെ അർപ്പണബോധത്തെയും പ്രയത്നത്തെയും മന്ത്രി പ്രകീർത്തിച്ചു.
വിജയികളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം കുറിച്ചത് ഇപ്രകാരമാണ്: “വിജയികൾക്ക് അഭിനന്ദനങ്ങൾ..രണ്ടാംവർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം പുറത്തുവന്നു. മികച്ച വിജയം കരസ്ഥമാക്കിയ എല്ലാ പ്രിയ വിദ്യാർത്ഥികൾക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
കഠിനാധ്വാനത്തിന്റെയും കൃത്യമായ ആസൂത്രണത്തിന്റെയും ഫലമാണ് നിങ്ങൾ ഓരോരുത്തരും നേടിയ ഈ വിജയം”. വിദ്യാഭ്യാസ മേഖലയിൽ നിർണായകമായ ഈ പരീക്ഷാഫലം പുറത്തുവന്നതോടെ, ഉപരിപഠനത്തിനായുള്ള തയ്യാറെടുപ്പുകളിലേക്ക് വിദ്യാർത്ഥികൾ കടക്കുകയാണ്.
മികച്ച വിജയം കരസ്ഥമാക്കിയവർക്കും തുടർപഠനത്തിന് അർഹരായവർക്കും സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും ആശംസകൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

