യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന മര്‍ദ്ദനവുമായി ബന്ധപ്പെട്ട്, മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഗണ്മാന്മാര് ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. അച്ചടക്കനടപടി നേരിട്ടവരില്‍ ഗണ്മാന്മാരും ഉള്‍പ്പെടുന്നു.
അനില്‍കുമാര്‍, സന്ദീപ്, വിപിന്‍, ഷൈജു, അരുണ്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് ‘രക്ഷാപ്രവര്‍ത്തനം’ എന്ന് വിശേഷിപ്പിച്ച പൊലീസ് നടപടിയെത്തുടര്‍ന്നാണ് വിവാദമുണ്ടായത്.
ഈ സംഭവവുമായി ബന്ധപ്പെട്ട കേസില്‍, പ്രതികളായ ഗണ്മാന്മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഉടന്‍ പരിഗണിക്കും.
അതേസമയം, കേസിന്റെ പുനരന്വേഷണവുമായി ബന്ധപ്പെട്ട് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധിക്കാത്ത അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ചു. പ്രത്യേക അന്വേഷണ സംഘമാണോ മറ്റേതെങ്കിലും വിഭാഗമാണോ അന്വേഷിക്കുന്നത് എന്നതല്ല വിഷയമെന്നും, അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തത് ഗൗരവകരമാണെന്നും കോടതി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

