സംസ്ഥാനത്ത് ഉയർന്ന തോതിലുള്ള വൈദ്യുതി ഉപഭോഗം തുടരുന്ന സാഹചര്യത്തിൽ ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെഎസ്ഇബി) അറിയിച്ചു. എൽ നിനോ പ്രതിഭാസത്തിന്റെ ഭാഗമായുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില ഉയർന്നു നിൽക്കുന്നതുമാണ് വൈദ്യുതി ഉപയോഗം ഇത്രയധികം വർധിക്കാൻ കാരണമെന്ന് അധികൃതർ വ്യക്തമാക്കി.
മുൻകാലങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ നിലവിൽ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നത്തെ വൈദ്യുതി ഉപഭോഗത്തിൽ ഏകദേശം 200 മുതൽ 300 മെഗാവാട്ട് വരെയുള്ള വർധനവാണ് പ്രതീക്ഷിക്കുന്നത്.
രാജ്യത്താകമാനം വൈദ്യുതി ആവശ്യകത ഉയർന്നിരിക്കുന്നതിനാൽ പവർ എക്സ്ചേഞ്ച് വഴി ലഭ്യമാകുന്ന വൈദ്യുത ലഭ്യതയിലും വലിയ കുറവുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ പവർ എക്സ്ചേഞ്ചിൽ നിന്നും ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമല്ലാതായാൽ, ഇന്നും വൈകിട്ടത്തെ പീക്ക് സമയങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാഗികമായ വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

