തിയറ്ററുകളിലെ മികച്ച വാരാന്ത്യ പ്രകടനത്തിന് ശേഷം പുതിയ ചിത്രം ദൃശ്യം 3 നേരിട്ട ആദ്യത്തെ ‘മണ്‍ഡേ ടെസ്റ്റ്’ ശ്രദ്ധേയമാകുന്നു.
ഏതൊരു ചലച്ചിത്രത്തിന്റെയും ബോക്സ് ഓഫീസ് നിലനില്പ്പില് നിര്‍ണ്ണായകമാണ് റിലീസിന് ശേഷമുള്ള ആദ്യ പ്രവര്‍ത്തിദിനത്തിലെ കളക്ഷന്‍. ഈ കണക്കുകള്‍ പ്രകാരം ചിത്രം തിങ്കളാഴ്ച ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 7.35 കോടി രൂപയാണ്.
പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍ക് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, ഞായറാഴ്ച ലഭിച്ച 13.85 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ തിങ്കളാഴ്ച 46.9 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
റിലീസിന് ശേഷം ചിത്രം നേരിടുന്ന ഏറ്റവും വലിയ ഇടിവാണിത്. ചിത്രത്തിന്റെ കഴിഞ്ഞ ദിവസങ്ങളിലെ പ്രകടനം പരിശോധിച്ചാല്‍, റിലീസ് ദിനമായ വ്യാഴാഴ്ച 15.85 കോടിയും, വെള്ളിയാഴ്ച 11.05 കോടിയും, ശനിയാഴ്ച 13.70 കോടിയും ചിത്രം നേടിയിരുന്നു.
വരും ദിവസങ്ങളിലെ ബലിപെരുന്നാള്‍ അവധി ദിനങ്ങള്‍ ബോക്സ് ഓഫീസില്‍ വീണ്ടും കളക്ഷന്‍ ഉയര്‍ത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചിത്രം മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ ആഗോളതലത്തില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു.
നിലവില്‍ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 150 കോടി രൂപ പിന്നിട്ടുകഴിഞ്ഞു. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള ഗ്രോസ് കളക്ഷന്‍ 72 കോടിയും, വിദേശ വിപണിയില്‍ നിന്നുള്ള ഗ്രോസ് കളക്ഷന്‍ 84 കോടിയുമാണ്.
വലിയ പ്രീ-റിലീസ് ഹൈപ്പുമായി എത്തിയ ചിത്രത്തിന് ആദ്യ രണ്ട് ഭാഗങ്ങള്‍ക്ക് ലഭിച്ചതുപോലെയുള്ള പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ചില്ലെങ്കിലും, ബോക്സ് ഓഫീസ് കളക്ഷനെ അത് കാര്യമായി ബാധിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

