നല്ല സിനിമകളെ എന്നും നെഞ്ചിലേറ്റുന്ന മലയാളി പ്രേക്ഷകരോട് പുതിയ ചിത്രമായ ‘ഡോസ്’ കാണാൻ അഭ്യർത്ഥിച്ച് നടൻ ബിബിൻ ജോർജ്. തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് താരം സിനിമയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്.
തിയറ്ററുകളിൽ പ്രേക്ഷകരുടെ സാന്നിധ്യം കുറവാണെന്നും, എന്നാൽ ഒരു സിനിമയ്ക്ക് ആവശ്യമായ എല്ലാ ഘടകങ്ങളും അടങ്ങിയ മികച്ച ചിത്രമാണിതെന്നും ബിബിൻ ജോർജ് ചൂണ്ടിക്കാട്ടി. മെയ് 22-ന് തിയറ്ററുകളിൽ എത്തിയ ‘ഡോസ്’ സംവിധാനം ചെയ്തിരിക്കുന്നത് അഭിലാഷ് ആർ നായരാണ്.
ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ക്രൈമും അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും നിഗൂഢതകളുമാണ് സിനിമയുടെ പ്രമേയം.
ലോകമെമ്പാടുമുള്ള മെഡിക്കൽ ക്രൈമുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. നടൻ സിജു വിൽസൺ അവതരിപ്പിക്കുന്ന ഡോക്ടർ പ്രകാശ് സുബ്രഹ്മണ്യം എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ വികസിക്കുന്നത്.
സാധാരണ ത്രില്ലറുകളിൽ നിന്ന് വ്യത്യസ്തമായി പല സബ് പ്ലോട്ടുകൾക്കും സിനിമയിൽ പ്രാധാന്യം നൽകിയിട്ടുണ്ട്. അങ്കിത് ത്രിവേദിയാണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർ.
മസ്ക്കറ്റ് മൂവി മേക്കേഴ്സ്, സിനിമ നെറ്റ് വർക്ക്, വിൽസൺ പിക്ചേഴ്സ്, കുര്യൻ സി മാത്യു എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ:
സംഗീതം – ഗോപി സുന്ദർ, ഛായാഗ്രഹണം – വിഷ്ണുപ്രസാദ്, എഡിറ്റിംഗ് – ശ്യാം ശശിധരൻ, ഗാനരചന – റഫീഖ് അഹമ്മദ്, നിതിൻ കെ ചെറിയാൻ, പ്രൊഡക്ഷൻ ഡിസൈൻ – അപ്പുമാരായി, ഡി ഐ – ലിജു പ്രഭാകർ, മേക്കപ്പ് – പ്രണവ് വാസൻ, കോസ്റ്റ്യൂം ഡിസൈൻ – സുൽത്താനാ റസാഖ്, ഓഡിയോഗ്രഫി – ജിജു ടി ബ്രൂസ്, പ്രൊജക്റ്റ് ഡിസൈൻ – മനോജ് കുമാർ പറപ്പിള്ളിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, തൻവിൻ നാസീർ, അസോസിയേറ്റ് ഡയറക്ടർ – ഗോകുൽ സുനിൽ കുമാർ, പ്രൊജക്റ്റ് കോഓർഡിനേറ്റർ – ഭാഗ്യരാജ് പെഴുംപാറ, കാസ്റ്റിംഗ് – സൂപ്പർ ഷിബു, പ്രൊഡക്ഷൻ കൺട്രോളർ – പ്രസാദ് നമ്പ്യൻകാവ്, ത്രിൽസ് – ഫീനിക്സ് പ്രഭു, ആർട്ട് ഡയറക്ടർ – ആൽവിൻ ജോസഫ്, സ്റ്റിൽസ് – നൗഷാദ് നാഷ്, പിആർഒ – റോജിൻ കെ റോയ്, ഡിജിറ്റൽ മാർക്കറ്റിങ് – TAG360, ഡിസൈൻ – യെല്ലോ ടൂത്ത്സ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

