തിയറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ശേഷം സുഖമാണോ സുഖമാണ് എന്ന ചലച്ചിത്രം ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് എത്തുന്നു. ഫാന്റസി കോമഡി ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രം ആമസോൺ പ്രൈം വീഡിയോ വഴിയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.
മെയ് 29 മുതൽ ചിത്രം ഈ പ്ലാറ്റ്ഫോമിൽ ലഭ്യമാകും. ഫെബ്രുവരി 13-നാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്.
യുവതാരങ്ങളായ മാത്യു തോമസ്, ദേവിക സഞ്ജയ് എന്നിവർ ഒന്നിച്ച ആദ്യ ചിത്രമാണിത്. അരുൺലാൽ രാമചന്ദ്രൻ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
ലൂസിഫർ സർക്കസിന്റെ ബാനറിൽ ഗൗരവ് ചനനാ നിർമ്മിക്കുന്ന ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർ ഗരിമ വോഹ്ര ആണ്. ജഗദീഷ്, സ്ഫടികം ജോർജ്, കുടശ്ശനാട് കനകം, നോബി മാർക്കോസ്, അഖിൽ കവലയൂർ, മണിക്കുട്ടൻ, ജിബിൻ ഗോപിനാഥ്, അബിൻ ബിനോ, തബ റീമ, ഗായത്രി മയൂര, സന്ധ്യ മനോജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ലൂസിഫർ മ്യൂസിക്കിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ: ഛായാഗ്രഹണം – ടോബിൻ തോമസ്, എഡിറ്റർ – അപ്പു ഭട്ടതിരി, സംഗീതം – നിപിൻ ബെസെന്റ്, അസോസിയേറ്റ് പ്രൊഡ്യൂസർ – അർച്ചിത് ഗോയൽ, ഹെഡ് ഓഫ് പ്രൊഡക്ഷൻസ് – രാകേന്ത് പൈ, പ്രൊഡക്ഷൻ കൺട്രോളർ – ജിനു പി കെ, സൗണ്ട് ഡിസൈൻ – കിഷൻ സപ്ത, സൗണ്ട് മിക്സിംഗ് – ഹരി പിഷാരടി, ആർട്ട് ഡയറക്ടർ – ബോബൻ കിഷോർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സുഹൈൽ എം, വസ്ത്രാലങ്കാരം – ഷിനു ഉഷസ്, മേക്കപ്പ് – സിജീഷ് കൊണ്ടോട്ടി, കളറിസ്റ്റ് – ലിജു പ്രഭാകർ, കാസ്റ്റിംഗ് – കാസ്റ്റ് മി പെർഫെക്റ്റ്, സ്റ്റിൽസ് – നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻ – മാക്ഗുഫിൻ, പിആർഒ – പ്രതീഷ് ശേഖർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

