ആധുനിക ജീവിതശൈലിയിൽ വീടുകളിൽ ഒഴിവാക്കാനാവാത്ത ഒന്നായി ഫ്രിഡ്ജ് മാറിയിരിക്കുന്നു. സമയലാഭത്തിനായി പാകം ചെയ്ത ഭക്ഷണം സൂക്ഷിച്ചുവെക്കുന്നതും ബാക്കിവരുന്നവ ഫ്രിഡ്ജിൽ വെക്കുന്നതും വ്യാപകമാണ്.
എന്നാൽ, എല്ലാ ഭക്ഷ്യവസ്തുക്കളും എത്ര കാലം വേണമെങ്കിലും ഫ്രിഡ്ജിൽ സുരക്ഷിതമായിരിക്കുമെന്ന് കരുതുന്നത് തെറ്റാണ്. നിശ്ചിത കാലാവധി കഴിഞ്ഞ ഭക്ഷണങ്ങൾ ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കും.
പാകം ചെയ്ത ഭക്ഷണങ്ങളും പാൽ ഉൽപ്പന്നങ്ങളും
പാകം ചെയ്ത ഭക്ഷണങ്ങൾ സാധാരണയായി രണ്ടോ മൂന്നോ ദിവസത്തിൽ കൂടുതൽ ഫ്രിഡ്ജിൽ വെക്കുന്നത് ബാക്ടീരിയകളുടെ വളർച്ചയ്ക്ക് കാരണമാകും. പാൽ ഉപയോഗിക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണം.
തിളപ്പിച്ച പാൽ മൂന്ന് ദിവസത്തിലധികം സൂക്ഷിക്കരുത്. പാക്കറ്റ് പാൽ തുറന്നാൽ രണ്ട് ദിവസത്തിനുള്ളിൽ ഉപയോഗിച്ചു തീർക്കാൻ ശ്രദ്ധിക്കുക.
തൈര് നാലോ അഞ്ചോ ദിവസം വരെ കേടുകൂടാതെയിരിക്കും. എന്നാൽ അമിതമായ പുളിയോ ദുർഗന്ധമോ അനുഭവപ്പെട്ടാൽ അത് ഒഴിവാക്കുന്നതാണ് ഉചിതം.
പച്ചക്കറികളും പഴങ്ങളും
ഇലക്കറികൾ മൂന്നോ നാലോ ദിവസം വരെ ഫ്രഷായിരിക്കുമെങ്കിലും, ക്യാരറ്റ്, ബീൻസ്, കോളിഫ്ലവർ തുടങ്ങിയ പച്ചക്കറികൾ അഞ്ചു മുതൽ ഏഴ് ദിവസം വരെ സൂക്ഷിക്കാൻ സാധിക്കും. ആപ്പിൾ, പിയർ തുടങ്ങിയ പഴങ്ങൾ ഒരാഴ്ച മുതൽ രണ്ടാഴ്ച വരെ കേടുകൂടാതെ ഇരിക്കുമെങ്കിലും മുന്തിരി, സ്ട്രോബെറി എന്നിവ മൂന്ന് ദിവസത്തിൽ കൂടുതൽ സൂക്ഷിക്കാൻ പാടില്ല.
മുറിച്ചുവെച്ച പഴങ്ങൾ 24 മണിക്കൂറിനുള്ളിൽ കഴിക്കുന്നതാണ് ആരോഗ്യകരം. മുട്ട, ഇറച്ചി, ബ്രെഡ്
പച്ചമുട്ട
ഏഴ് മുതൽ പത്ത് ദിവസം വരെ കേടുകൂടാതെയിരിക്കും. എന്നാൽ പുഴുങ്ങിയ മുട്ട
രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഉപയോഗിക്കണം. പച്ച ചിക്കൻ, ഇറച്ചി, മീൻ എന്നിവ ഒന്നോ രണ്ടോ ദിവസത്തിൽ കൂടുതൽ സൂക്ഷിക്കുന്നത് ഒഴിവാക്കുക.
ബ്രെഡ് അഞ്ചു മുതൽ ഏഴ് ദിവസം വരെ സൂക്ഷിക്കാമെങ്കിലും കൂടുതൽ സമയം വെക്കുന്നത് രുചി നഷ്ടപ്പെടുത്തും. ചോറ്, ചപ്പാത്തി
ഫ്രിഡ്ജിൽ വെച്ച ചോറ് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കഴിക്കണം.
ചപ്പാത്തി ഉണ്ടാക്കി 12 മുതൽ 14 മണിക്കൂറിനുള്ളിൽ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതം. അതിനുശേഷം ഉപയോഗിച്ചാൽ പോഷകഗുണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ
ഭക്ഷണം ഫ്രിഡ്ജിൽ വെക്കുമ്പോൾ ചില കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണം:
1.
ചൂടുള്ള ഭക്ഷണം അതേപടി ഫ്രിഡ്ജിലേക്ക് മാറ്റരുത്.
2. പാകം ചെയ്ത ഭക്ഷണവും പച്ചയായ ഇറച്ചി, മീൻ എന്നിവയും വെവ്വേറെ പാത്രങ്ങളിൽ സൂക്ഷിക്കുക.
3.
എയർ ടൈറ്റ് പാത്രങ്ങൾ ഉപയോഗിക്കാൻ എപ്പോഴും ശ്രദ്ധിക്കുക.
4. ഫ്രിഡ്ജിലെ താപനില 3-4 ഡിഗ്രി സെൽഷ്യസിനുള്ളിൽ ക്രമീകരിക്കുക.
5.
ഭക്ഷണത്തിൽ നിറംമാറ്റമോ പൂപ്പലോ ദുർഗന്ധമോ ശ്രദ്ധയിൽപ്പെട്ടാൽ അത് യാതൊരു കാരണവശാലും ഉപയോഗിക്കരുത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

