ദില്ലി: നീറ്റ് യു.ജി (NEET-UG) പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിഷയത്തിൽ ദേശീയ ടെസ്റ്റിങ് ഏജൻസിക്കെതിരെ (NTA) സുപ്രീം കോടതിയുടെ ശക്തമായ വിമർശനം.
പരീക്ഷാ നടത്തിപ്പിലുണ്ടായ ഗുരുതരമായ വീഴ്ചകളിൽ നിന്ന് എൻ.ടി.എ ഒന്നും പഠിച്ചില്ലെന്ന് ജസ്റ്റിസ് പി.എസ്. നരസിംഹ നിരീക്ഷിച്ചു.
എൻ.ടി.എ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് മെഡിക്കൽ വിദ്യാർത്ഥികളും ഡോക്ടർമാരും സമർപ്പിച്ച ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശങ്ങൾ. വിഷയത്തിൽ കേന്ദ്ര സർക്കാരിനും എൻ.ടി.എയ്ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു.
കഴിഞ്ഞ രണ്ട് വർഷങ്ങൾക്ക് മുൻപ് സമാനമായ രീതിയിൽ ചോദ്യപേപ്പർ ചോർച്ചയുണ്ടായപ്പോൾ കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ നിർദ്ദേശങ്ങളിൽ ഇതുവരെ സ്വീകരിച്ച നടപടികൾ എന്താണെന്ന് വ്യക്തമാക്കാൻ സമിതി ചെയർമാനായ ഡോ. കെ.
രാധാകൃഷ്ണനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച സത്യവാങ്മൂലം സമർപ്പിക്കാനാണ് നിർദ്ദേശം.
കൂടാതെ, നിലവിൽ മേൽനോട്ട സമിതിയുടെ പ്രവർത്തനങ്ങളുടെ തൽസ്ഥിതി റിപ്പോർട്ട് മൂന്ന് ദിവസത്തിനുള്ളിൽ കോടതിയിൽ സമർപ്പിക്കാൻ എൻ.ടി.എയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ ഹർജികൾ വെള്ളിയാഴ്ച കോടതി വീണ്ടും പരിഗണിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

