സ്ത്രീകൾക്ക് ഏത് പാതിരാത്രിയിലും ഭയമില്ലാതെ നഗരത്തിലൂടെ സഞ്ചരിക്കാൻ കഴിയുക എന്നത് പലയിടത്തും ഒരു സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്. സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ പൊതുസ്ഥലങ്ങളിൽ സ്വതന്ത്രമായി നടക്കാനുള്ള സാഹചര്യം പല നഗരങ്ങളിലും ഇന്നും അപ്രാപ്യമാണ്.
എന്നാൽ, ഇത്തരം ആശങ്കകൾക്ക് ഇടമില്ലാത്ത ചില വിദേശ നഗരങ്ങളിലെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് വിവരിക്കുകയാണ് ഫ്രാൻസിൽ താമസിക്കുന്ന ഇന്ത്യക്കാരിയായ ശുഭാംഗി വ്യാസ്. രാത്രി ഒരു മണിക്ക് തനിയെ വീട്ടിലേക്ക് നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ശുഭാംഗി വ്യാസ് തന്റെ അനുഭവം വ്യക്തമാക്കുന്നത്.
ശാന്തമായ അന്തരീക്ഷത്തിലൂടെ നടന്നുപോകുന്ന വീഡിയോയിൽ അവർ ഇങ്ങനെ പറയുന്നു, ‘ഈ വീഡിയോ കണ്ടാൽ പിന്നെ എന്റെ മാതാപിതാക്കൾ എന്നോട് മിണ്ടില്ല. പക്ഷേ, നോക്കൂ ഇത് രാത്രി ഒരു മണിയാണ്.
ചെറിയ വസ്ത്രം ധരിച്ച് രാത്രി തനിയെ ഞാൻ വീട്ടിലേക്ക് നടന്നു പോവുകയാണ്, ഇവിടെ ആരും എന്നെ ശല്ല്യപ്പെടുത്താനില്ല. അതുകൊണ്ടാണ് എനിക്ക് ഫ്രാൻസ് ഇഷ്ടം’.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയമായി മാറി. ഇന്ത്യയിൽ സമാനമായ സുരക്ഷാ സാഹചര്യം എപ്പോഴാണ് ഉണ്ടാവുക എന്ന ചോദ്യവും അവർ ഉന്നയിക്കുന്നു.
‘ഇന്ത്യയിൽ ഇത് എപ്പോഴാണ് സംഭവിക്കുക? ഇന്ത്യയിലെ പെൺകുട്ടികൾക്കും ഇത്രയും സുരക്ഷിതത്വം തോന്നുന്ന ഒരു നാളിന് വേണ്ടി കാത്തിരിക്കുന്നു’ എന്നാണ് അവർ വീഡിയോയിൽ കുറിച്ചിരിക്കുന്നത്. പൊതുസ്ഥലങ്ങളിൽ സ്ത്രീകളുടെ സുരക്ഷയെ മുൻനിർത്തി വലിയ ചർച്ചകളാണ് വീഡിയോയ്ക്ക് താഴെ ഉയരുന്നത്.
സ്ത്രീകളുടെ സുരക്ഷ എന്നത് ഓരോ പ്രദേശത്തും വ്യത്യസ്തമാണെന്നും, രാജ്യങ്ങൾക്കും നഗരങ്ങൾക്കും അനുസരിച്ച് ഇതിൽ വലിയ മാറ്റങ്ങളുണ്ടെന്നും പലരും അഭിപ്രായപ്പെടുന്നു. എങ്കിലും, ഏത് സമയത്തും സ്ത്രീകൾക്ക് ഭയമില്ലാതെ പുറത്തിറങ്ങാൻ കഴിയുന്ന സുരക്ഷിതമായ സാഹചര്യം എല്ലാ സ്ഥലങ്ങളിലും ഉറപ്പാക്കണമെന്ന കാര്യത്തിൽ ഏവർക്കും ഒരേ അഭിപ്രായമാണുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

