ചത്രപതി സാമ്ഭാജി നഗറിൽ സ്ഥിതി ചെയ്യുന്ന അഭിജിത്ത് ദീപ്കെയുടെ വീടിന് മഹാരാഷ്ട്ര പൊലീസ് സുരക്ഷ ഏർപ്പെടുത്തി. നിലവിൽ യുഎസിലെ ബോസ്റ്റണിൽ വിദ്യാർഥിയായ അഭിജിത്തിന്റെ മാതാപിതാക്കൾ താമസിക്കുന്ന വീടിനാണ് ഈ സുരക്ഷാ ക്രമീകരണം.
എംഐഡിസി വാലുജ് മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ വസതിക്ക് 24 മണിക്കൂറും പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന വിഷയം സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ചയായതിനെ തുടർന്നാണ് ഈ തീരുമാനം.
വീടിന് മുന്നിൽ അനാവശ്യമായി ആളുകൾ തടിച്ചുകൂടുന്നത് ഒഴിവാക്കുന്നതിനാണ് ഇത്തരമൊരു നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. ക്രമസമാധാന പാലനത്തിന്റെ ഭാഗമായാണ് കർശന സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഡിസിപി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

