കാസര്‍ഗോഡ് നായന്മാര്മൂല പാണലത്ത് നടന്ന ദാരുണമായ സംഭവത്തില്‍, യുവതി ആസിഡ് കഴിച്ച് ജീവനൊടുക്കിയ കേസിലെ പ്രതിയായ ഭര്‍ത്താവിനെ കോടതി റിമാന്‍ഡ് ചെയ്തു. ആദില്‍ എന്നയാളെയാണ് വിദ്യാനഗര്‍ പോലീസ് വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്തത്.
ആത്മഹത്യ പ്രേരണാക്കുറ്റം, സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കേസില്‍ ഭര്‍തൃമാതാവിനെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഫാത്തിമത്ത് സുഫൈദ (24) ആണ് കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഭര്‍തൃവീട്ടുകാരുടെ മുന്നില്‍ വെച്ച് ആസിഡ് കഴിച്ച് മരിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി തന്നെ യുവതി മരണപ്പെട്ടിരുന്നു.
ഒരു വര്‍ഷം മുന്‍പായിരുന്നു ആദിലും സുഫൈദയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷം സ്വര്‍ണം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി കുടുംബം നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നു.
സംഭവം നടന്ന ദിവസം, സുഫൈദയെയും രണ്ടുമാസം പ്രായമായ കുഞ്ഞിനെയും കൂട്ടിക്കൊണ്ടുപോകാനായി ഉമ്മയും സഹോദരനും നെല്ലിക്കട്ട ചര്‍ളടുക്കയിലെ ഭര്‍തൃവീട്ടില്‍ എത്തിയിരുന്നു.
കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു യുവതി ജീവനൊടുക്കിയത്. സംഭവത്തില്‍ പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

