തിരുവനന്തപുരം നഗരത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും നഗരസഭയുടെയും സംയുക്ത പങ്കാളിത്തത്തോടെ മാലിന്യ സംസ്കരണ പ്ലാൻ്റുകൾ സ്ഥാപിക്കുമെന്ന് ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.
വട്ടിയൂർക്കാവ് എം.എൽ.എ ആയിരുന്ന കാലയളവിൽ മാലിന്യ സംസ്കരണ രംഗത്ത് കാര്യമായ ഇടപെടലുകൾ നടത്താൻ സാധിച്ചിരുന്നില്ലെന്ന് അദ്ദേഹം സമ്മതിച്ചു. നഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണുമെന്നും അദ്ദേഹം അറിയിച്ചു.
കേരളം വികസനത്തിൻ്റെ പാതയിലാണെന്നും, രാഷ്ട്രീയത്തിനപ്പുറം കാര്യക്ഷമമായി പ്രവർത്തിക്കുന്നവരെയാണ് പുതിയ തലമുറ പിന്തുണയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു. കണ്ണമ്മൂല വാർഡിൻ്റെ ഒരു കിലോമീറ്റർ പരിധിയിൽ ക്രമസമാധാന പ്രശ്നങ്ങൾ പരിഹരിക്കാനും മാലിന്യ നിക്ഷേപം തടയാനുമായി 17 സി.സി.ടി.വി ക്യാമറകളുടെ സ്വിച്ച് ഓൺ കർമ്മം മന്ത്രി നിർവഹിച്ചു.
ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാനും വാർഡ് കൗൺസിലറുമായ പാറ്റൂർ രാധാകൃഷ്ണൻ മുൻകൈയെടുത്താണ് പദ്ധതി നടപ്പിലാക്കിയത്. പട്ടം തോട്ടിൽ ഉൾപ്പെടെ മാലിന്യങ്ങൾ തള്ളുന്നത് പതിവായതോടെ പ്രദേശം വലിയ ദുർഗന്ധത്തിനും പകർച്ചവ്യാധികൾക്കും സാക്ഷ്യം വഹിച്ചിരുന്നു.
ഗൗരീശപട്ടം മഹാദേവക്ഷേത്രം മുതൽ ‘എസ്’ മുടുക്കുവഴി സ്വാതി നഗർ വരെയുള്ള ഭാഗങ്ങളിൽ ഹൈ റെസല്യൂഷൻ നൈറ്റ് വിഷൻ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. സൗത്ത് ഇൻഡ്യൻ ബാങ്കിൻ്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് ഈ ക്യാമറകൾ സജ്ജീകരിച്ചിരിക്കുന്നത്.
ചടങ്ങിൽ ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മേയർ വി.വി.
രാജേഷ് മുഖ്യാതിഥിയായിരുന്നു. ജി.ആർ.എ പ്രസിഡൻ്റ് മോഹൻ വർഗീസ്, സെക്രട്ടറി രാധാകൃഷ്ണൻ കെ, എസ്.ആർ.എ പ്രസിഡൻ്റ് മഞ്ഞപ്പാറ റഷീദ്, സെക്രട്ടറി പി.
മധുസൂദനൻ എന്നിവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

