കേരളത്തിലെ മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ച നടപടിക്കെതിരെ കടുത്ത വിമർശനവുമായി സിപിഎം രംഗത്ത്. പശ്ചിമ ബംഗാൾ സിപിഎം സെക്രട്ടറി മുഹമ്മദ് സലീം ഈ വിഷയത്തിൽ കോൺഗ്രസിന്റെ ഇരട്ടത്താപ്പിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു.
മുഹമ്മദ് സലീം ഉന്നയിച്ച പ്രധാന വാദങ്ങൾ ഇങ്ങനെ: “ബംഗാളിൽ ബിജെപി സർക്കാർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ ചീഫ് സെക്രട്ടറിയായി നിയമിച്ചതിലെ ധാർമികത ചോദ്യം ചെയ്യാൻ കോൺഗ്രസിന് അവകാശമില്ല. രാഷ്ട്രീയ കൂറുള്ള ഉദ്യോഗസ്ഥ വൃന്ദത്തെ ബിജെപിയെ പോലെ കോൺഗ്രസിനും ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസും ബിജെപിയും പിന്തുടരുന്ന രീതികൾ ഒന്നാണ്. ഐഎഎസ്, ഐപിഎസ് ലോബിക്ക് ഈ പാർട്ടികളോട് അടുത്ത ബന്ധമുണ്ട്.
നിയമനങ്ങൾ തെരഞ്ഞെടുപ്പിലെ സുതാര്യത സംബന്ധിച്ച് ജനങ്ങളിൽ സംശയം ഉണ്ടാക്കുന്നു. ഈ നിയമങ്ങൾ ഒറ്റ രാത്രികൊണ്ട് ഉണ്ടായ മാറ്റം അല്ലെന്നും അദ്ദേഹം പറഞ്ഞു.” കൂടാതെ, ബംഗാളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇടതുപക്ഷത്തിന് വലിയ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഈ നിയമനത്തെ ഗൗരവമായാണ് കാണുന്നത്. രത്തൻ ഖേൽക്കറുടെ നിയമനം ബംഗാളിലെ സാഹചര്യത്തിന് സമാനമാണെന്ന് അദ്ദേഹം ആരോപിച്ചു.
ഈ നിയമനത്തിന് പിന്നിൽ അവിഹിത ഡീലുകൾ നടന്നിട്ടുണ്ടോ എന്നത് വരും ദിവസങ്ങളിൽ വ്യക്തമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. സംസ്ഥാനത്തും ദേശീയതലത്തിലും ബിജെപിയും ഈ വിഷയം ആയുധമാക്കുന്നുണ്ട്.
ബംഗാളിലെ സമാനമായ നിയമനത്തെ നേരത്തെ വിമർശിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേരളത്തിലെ നിയമനത്തിൽ മൗനം പാലിക്കുന്നത് രാഷ്ട്രീയ വിരോധം മൂലമാണെന്ന് ബിജെപി നേതൃത്വം ആരോപിക്കുന്നു. അതേസമയം, രത്തൻ ഖേൽക്കറുടെ നിയമനത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമായ മറുപടി നൽകാൻ തയ്യാറായില്ല.
“അത് ഭരിക്കുന്നവരുടെ തീരുമാനങ്ങളാണെന്നും ഇക്കാര്യത്തിൽ തനിക്ക് അഭിപ്രായമില്ലെന്നുമാണ്” കെ സി വേണുഗോപാൽ പ്രതികരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

