തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പുതിയ സെക്രട്ടറിയായി രത്തന്‍ യു. കേല്‍ക്കര്‍ ഔദ്യോഗികമായി ചുമതലയേറ്റു.
ഞായറാഴ്ച അവധിദിനമായിരുന്നിട്ടും മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശത്തെത്തുടര്‍ന്ന് അദ്ദേഹം ഉടനടി ചുമതല ഏറ്റെടുക്കുകയായിരുന്നു. മുന്‍പ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി സേവനമനുഷ്ഠിച്ചിരുന്ന ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ച നടപടിക്കെതിരെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നും ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
തിരഞ്ഞെടുപ്പ് കമ്മിഷനും കോണ്‍ഗ്രസും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് നിലനില്‍ക്കുന്നുണ്ടെന്ന് സംശയിക്കുന്നതായും സിപിഎം ആരോപിക്കുന്നു. ബംഗാളിലെ സമാനമായ സാഹചര്യങ്ങളുമായാണ് ഈ നിയമനത്തെ സിപിഎം താരതമ്യം ചെയ്യുന്നത്.
ബംഗാളില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന മനോജ് അഗര്‍വാളിനെ ബിജെപി സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചതിനെ കോണ്‍ഗ്രസ് നേരത്തെ ശക്തമായി എതിർത്തിരുന്നു. എന്നാല്‍ കേരളത്തിലെ കാര്യത്തില്‍ കോണ്‍ഗ്രസ് മൗനം പാലിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് കുറ്റപ്പെടുത്തി.
ബംഗാളിലെ നിയമനത്തെ തള്ളിപ്പറഞ്ഞ രാഹുല്‍ ഗാന്ധിയുടെ നിലപാടിന് വിരുദ്ധമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇപ്പോഴത്തെ മൗനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ തീരുമാനം മുഖ്യമന്ത്രിയുടെ മാത്രം അറിവോടെയുള്ളതാണെന്നും, വിഷയത്തില്‍ ന്യായീകരണത്തിന് പോലും കഴിയാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസെന്നും എം.വി.ഗോവിന്ദന് ആരോപിച്ചു.
ഇരുവിഭാഗങ്ങളും തമ്മിലുള്ള രഹസ്യധാരണ സംബന്ധിച്ച കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. നിയമനം അങ്ങേയറ്റം ദുരൂഹമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന് അഭിപ്രായപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

