ക്യൂബ്സ് എൻ്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മലയാളം ചലച്ചിത്രം ‘കാട്ടാളൻ’ റിലീസിനൊരുങ്ങുന്നു. മെയ് 28-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും.
ഇതിനോടകം തന്നെ ചിത്രത്തിനായുള്ള അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു. മികച്ച പ്രേക്ഷക പ്രതികരണത്തോടെയാണ് ടിക്കറ്റ് ബുക്കിംഗ് പുരോഗമിക്കുന്നത്.
ഈ വർഷം പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ഐഎംഡിബി പട്ടികയിൽ ‘കാട്ടാളൻ’ ഇതിനകം ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. ആനക്കൊമ്പ് കള്ളക്കടത്തിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലറിൽ ആൻ്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
യഥാർത്ഥ ആനകളെ ഉപയോഗിച്ച് ചിത്രീകരിച്ചിരിക്കുന്ന ആക്ഷൻ രംഗങ്ങൾ ഈ സിനിമയുടെ പ്രത്യേകതയാണ്. ഓങ്-ബാക്ക് 2, ബാഹുബലി-2, ജവാൻ തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്ത സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ഈ ചിത്രത്തിൻ്റെ സംഘട്ടന സംവിധായകൻ.
രവി ബസ്രൂർ സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ടി സീരീസ് ആണ്. കൂടാതെ കന്നഡ സംഗീതജ്ഞൻ അജനീഷ് ലോക്നാഥും ചിത്രത്തിനായി സംഗീതം ഒരുക്കുന്നുണ്ട്.
ഹോംബാലെ ഫിലിംസ് കർണാടകയിലെ തിയേറ്റർ വിതരണാവകാശവും, ഫാർസ് ഫിലിംസ് ഓവർസീസ് വിതരണാവകാശവും റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിക്കഴിഞ്ഞു. ചിത്രത്തിൽ ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോൾ തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
ഉണ്ണി ആർ ആണ് ചിത്രത്തിന് സംഭാഷണം ഒരുക്കുന്നത്. ഷമീർ മുഹമ്മദ് എഡിറ്റിംഗും രെണദേവ് ഛായാഗ്രഹണവും നിർവ്വഹിക്കുന്നു.
തായ്ലൻഡിൽ ചിത്രീകരണം ആരംഭിച്ച ഈ ദൃശ്യ വിസ്മയം വൻ ബഡ്ജറ്റിലാണ് ഒരുക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

