നെടുങ്കണ്ടം യൂണിറ്റിലെ കെഎസ്ആർടിസി ഡ്രൈവർ സുനിൽ കുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യം വെച്ച് ഫേസ്ബുക്കിൽ അധിക്ഷേപകരമായ പോസ്റ്റ് പങ്കുവെച്ചതിനെത്തുടർന്നാണ് അച്ചടക്ക നടപടി.
കോട്ടയം സിഎംഡി സ്ക്വാഡ് ഇൻസ്പെക്ടർ ഷോബി പി വിജയൻ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് നടപടി സ്വീകരിച്ചത്. സർക്കാർ ഉദ്യോഗസ്ഥർ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെക്കുന്നത് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ്.
ഈ ചട്ടം നിലനിൽക്കെ, മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രം ഇയാൾ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. താൻ ചെയ്ത കൃത്യത്തിന്റെ ഗൗരവം പൂർണ്ണമായും ബോധ്യപ്പെട്ടുകൊണ്ട് തന്നെയാണ് പ്രതി ഇത്തരമൊരു പോസ്റ്റ് പങ്കുവെച്ചതെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ, പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി സുനിൽ കുമാറിനെ സസ്പെൻഡ് ചെയ്യാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

