കൊല്ലം ജില്ലയിലെ മയ്യനാട് സ്വദേശിയായ സന്തോഷ് സുകുമാരൻ (69) എന്ന സൈക്കോളജിസ്റ്റ് വർക്കല പൊലീസിന്റെ പിടിയിലായി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൗൺസിലിങ്ങിന്റെ മറവിൽ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഏഴാം ക്ലാസ് മുതൽ കുട്ടി തന്റെ മാതാവിനൊപ്പം ഈ സൈക്കോളജിസ്റ്റിന്റെ അടുത്ത് ചികിത്സയ്ക്കായി എത്തിയിരുന്നു. കൗൺസിലിംഗ് എന്ന വ്യാജേന മാതാവിനെ പുറത്തുനിർത്തിയ ശേഷം കുട്ടിയെ മാത്രം മുറിക്കുള്ളിലേക്ക് വിളിപ്പിക്കുകയായിരുന്നു പതിവ്.
ഇത്തരത്തിൽ കുട്ടിയെ ഏകാന്തമായി ലഭിച്ചിരുന്ന സമയം പ്രതി പലതവണ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. പെൺകുട്ടി പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഇയാൾ കുട്ടിയുടെ നഗ്നചിത്രങ്ങൾ പകർത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികമായ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് രക്ഷിതാക്കൾ മറ്റൊരു സൈക്കോളജിസ്റ്റിനെ സമീപിക്കുകയായിരുന്നു. ഈ കൗൺസിലിങ്ങിൽ നിന്നാണ് പീഡനവിവരം പുറത്തറിയുന്നത്.
ഇതിനു പിന്നാലെ രക്ഷിതാക്കൾ വർക്കല പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് അന്വേഷണത്തിനൊടുവിൽ പിടികൂടുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

