കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജിൽ തൊഴിൽമേള സംഘടിപ്പിച്ചു. കോളജ് പ്ലേസ്മെന്റ് സെല്ലും ഐസക്റ്റ് ഇന്ത്യയും സംയുക്തമായാണ് തൊഴിൽമേളയുടെ സംഘാടനത്തിന് നേതൃത്വം നൽകിയത്.
മേളയിൽ പങ്കെടുത്ത ഉദ്യോഗാർഥികളിൽ നൂറോളം പേർക്ക് വിവിധ കമ്പനികളിലേക്ക് നിയമനം ലഭിച്ചു. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ പ്രൊഫ.
സിന്ത്യ കാതറീൻ മൈക്കിൾ അധ്യക്ഷത വഹിച്ചു. കോളജ് മാനേജർ ഡോ.
ജോസഫ് ജോൺ തൊഴിൽമേളയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഡോ.
മേരി ആന്റണി, സ്റ്റുഡൻസ് ഡീൻ മനോജ് കുമാർ, പ്ലേസ്മെന്റ് കോ–ഓർഡിനേറ്റർ സൂര്യ എലിസബത്ത് എന്നിവർ പ്രസംഗിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

