കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഈ വർഷത്തെ വിഷു ബംബർ BR 109 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടപടികൾ പൂർത്തിയായത്.
ഇത്തവണത്തെ വിഷു ബംബർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത് VB 135452 എന്ന ടിക്കറ്റ് നമ്പറിനാണ്. വിപണിയിൽ ലഭ്യമാക്കിയ 45 ലക്ഷം ടിക്കറ്റുകളും പൂർണ്ണമായും വിറ്റഴിഞ്ഞു എന്നത് ഇത്തവണത്തെ പ്രത്യേകതയാണ്.
300 രൂപയായിരുന്നു ഒരു ടിക്കറ്റിന്റെ വില. VA, VB, VC, VD, VE, VG എന്നിങ്ങനെ ആറ് പരമ്പരകളിലായാണ് ഭാഗ്യക്കുറി പുറത്തിറക്കിയത്.
സമ്മാനഘടന
ഒന്നാം സമ്മാനത്തിന് പുറമെ, സമാനമായ അക്കം വരുന്ന മറ്റ് അഞ്ച് പരമ്പരകളിലെ ടിക്കറ്റുകൾക്ക് ഒരു ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനമായി ലഭിക്കും. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ആറ് പരമ്പരകൾക്കും, മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം ആറ് പരമ്പരകൾക്കും, നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം ആറ് പരമ്പരകൾക്കും ലഭിക്കും.
കൂടാതെ 5000, 2000, 1000, 500, 300 രൂപയുടെ ആകർഷകമായ സമ്മാനങ്ങളും വിഷു ബമ്പർ ഭാഗ്യക്കുറിയിലൂടെ വിജയികൾക്ക് ലഭിക്കുന്നു. വിജയികളായ മറ്റ് പ്രധാന ടിക്കറ്റ് നമ്പറുകൾ:
Consolation Prize (Rs.
1,00,000/-): VA 135452, VC 135452, VD 135452, VE 135452, VG 135452.
2nd Prize (Rs. 1,00,00,000/-): VA 616453, VB 327020, VC 348224, VD 252972, VE 649598, VG 367998.
3rd Prize (Rs.
10,00,000/-): VA 238131, VB 149470, VC 133511, VD 575123, VE 363410, VG 480536.
4th Prize (Rs. 5,00,000/-): VA 818975, VB 749053, VC 777708, VD 123033, VE 448421, VG 823578.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

