അമേരിക്കയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന വിദേശ പൗരന്മാർക്ക് തിരിച്ചടിയായി പുതിയ കുടിയേറ്റ നിബന്ധനകൾ പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം. ഗ്രീൻ കാർഡ് എന്നറിയപ്പെടുന്ന പെർമനന്റ് റസിഡന്റ് കാർഡ് ലഭിക്കുന്നതിനായുള്ള അപേക്ഷാ നടപടികളിലാണ് സുപ്രധാന മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.
ഇതുവരെ അമേരിക്കയിൽ താമസിച്ചുകൊണ്ട് തന്നെ ഗ്രീൻ കാർഡിനായി അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ടായിരുന്നെങ്കിൽ, പുതിയ ഉത്തരവ് പ്രകാരം കുടിയേറ്റക്കാർ തങ്ങളുടെ ജന്മനാടുകളിൽ മടങ്ങിപ്പോയ ശേഷം മാത്രം ഇതിനായി അപേക്ഷിക്കണമെന്നാണ് നിർദ്ദേശം. അമേരിക്കൻ പൗരത്വമില്ലാതെ തന്നെ രാജ്യത്ത് എവിടെ വേണമെങ്കിലും താമസിക്കാനും, ഇഷ്ടമുള്ള ജോലി ചെയ്യാനും, യാത്ര ചെയ്യാനുമൊക്കെ സ്വാതന്ത്ര്യം നൽകുന്ന രേഖയാണ് ഗ്രീൻ കാർഡ്.
ആയിരക്കണക്കിന് ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെയുള്ള വലിയൊരു വിഭാഗം വിദേശികൾക്ക് ഈ തീരുമാനം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കുടിയേറ്റ നയങ്ങളിലെ ഈ മാറ്റം വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

