കുവൈത്തിൽ ലഹരിമരുന്ന് കലർത്തിയ പേപ്പറുകളുമായി ഏഷ്യക്കാരനായ പ്രവാസി പിടിയിലായി. പത്ത് എ4 ഷീറ്റുകളിൽ ലഹരിമരുന്ന് ലയിപ്പിച്ച് കടത്താൻ ശ്രമിക്കവെയാണ് കുവൈത്ത് നാർക്കോട്ടിക് വിഭാഗം ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടിയത്.
കെമിക്കൽ ലഹരിമരുന്ന് ഉപയോഗിച്ച് പ്രത്യേക രീതിയിൽ സംസ്കരിച്ചാണ് പേപ്പറുകൾ കടത്താൻ ശ്രമിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്ത് ലഹരിക്കടത്ത് തടയുന്നതിനായി കുവൈത്ത് അധികൃതർ പരിശോധന കർശനമാക്കിയതോടെ, ലഹരി മാഫിയകൾ അതിനൂതനമായ രീതികളാണ് പരീക്ഷിക്കുന്നത്.
പിടിയിലായ വ്യക്തിയിൽ നിന്ന് ലഹരി കലർത്തിയ പേപ്പറുകൾക്ക് പുറമേ, ‘ശാബു’ എന്ന് വിളിക്കപ്പെടുന്ന അഞ്ച് ഗ്രാം ലഹരിമരുന്നും പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെ സ്റ്റാമ്പ് രൂപത്തിലുള്ള ലഹരിമരുന്നുകൾ വ്യാപകമായിരുന്നെങ്കിൽ, ഇപ്പോൾ അത് എ4 പേപ്പർ രൂപത്തിലേക്ക് മാറിയത് അതീവ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.
ഇത് കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും, വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

