തിരഞ്ഞെടുപ്പ് അവലോകനം ചെയ്യുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലും സിപിഐഎം നേതൃത്വത്തിന് വിമര്‍ശനം.പാര്‍ട്ടി കോട്ടകളിലെ തോല്‍വി നേതാക്കള്‍ക്കുള്ള അണികളുടെ തിരുത്താണെന്നും തോല്‍വിയില്‍ നിന്നും പാഠം ഉള്‍ക്കൊള്ളണമെന്നുമാണ് ഓര്‍മപ്പെടുത്തല്‍. തിരിച്ചടിക്ക് കാരണം ഭരണവിരുദ്ധ വികാരം അല്ലെന്നാണ് കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
തോല്‍വിക്ക് കൂട്ടുത്തരവാദിത്വം എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. (Criticism against kerala cpim leadership at the CPIM Central Committee meeting) തി്രഞ്ഞെടുപ്പ് അവലോകനം ചെയ്ത സംസ്ഥാന ജില്ലാ നേതൃയോഗങ്ങളില്‍ ഉണ്ടായതിന്റെ തുടര്‍ച്ചയായി ഉള്ള വിമര്‍ശനങ്ങളാണ് സിപിഐഎം കേന്ദ്ര കമ്മിറ്റിയിലും ഉയരുന്നത്.ചര്‍ച്ചകളില്‍ പങ്കെടുത്ത കേരളത്തിന് അകത്തും പുറത്തുമുള്ള അംഗങ്ങള്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചു.
പാര്‍ട്ടി കോട്ടകളില്‍ പാര്‍ട്ടി അണികള്‍ വോട്ട് മറിക്കാതെ വിമതര്‍ ജയിക്കില്ലെന്നും അത് നേതാക്കള്‍ക്കുള്ള അണികളുടെ തിരുത്തെന്നും പ്രതിനിധികള്‍ പറഞ്ഞു. ആ ചുവരെഴുത്ത് കാണാതെ പോകരുത്.
പാഠം ഉള്‍കൊള്ളണം.ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയോട് അകന്നത് ഇങ്ങനെ എന്ന് പരിശോധിക്കണമെന്നും കേരളത്തില്‍ നിന്നും ചര്‍ച്ചകളില്‍ പങ്കെടുത്ത അംഗങ്ങള്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്നും നാല് പേരാണ് ആദ്യദിനത്തിലെ ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിച്ചത്.അമിത ആത്മവിശ്വാസം തിരിച്ചടിയായോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും,നേതാക്കള്‍ ജനങ്ങളിലേക്ക് ഇറങ്ങണം എന്നും ബംഗാള്‍, തമിഴ്നാട് അംഗങ്ങള്‍ ആവശ്യപ്പെട്ടു.അതേ സമയം, തിരിച്ചടിക്ക് കാരണം ഭരണ വിരുദ്ധ വികാരം അല്ലെന്നാണ്, കേന്ദ്ര കമ്മറ്റിക്ക് മുന്നില്‍ വച്ച പിബി റിപ്പോര്‍ട്ട്.
കേന്ദ്ര കമ്മിറ്റിയിലെ ചര്‍ച്ചകള്‍ നാളെയും തുടരും.ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന് കേന്ദ്ര യോഗത്തില്‍ പങ്കെടുക്കുന്നില്ല. ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

